# ചാവുകടലിലെ സൂര്യാസ്തമയം; സുപ്രിയ എടുത്ത ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്‌

- Link: https://ml.b4blaze.com/film-news/prithviraj-shared-jordan-pictures-in-facebook
- Published: 2022-06-12T13:04:54+05:30
- Author: Gargi

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 
ജോര്‍ദാനിലാണ് നടന്‍ പൃഥ്വിരാജ്. ദിവസങ്ങളോളം കാണാതിരുന്ന ഡാഡയെ കാണാനായി ജോര്‍ദാനിലേക്ക്
പോകുന്ന അലംകൃതയുടെ ചിത്രവും വീഡിയോയും സുപ്രിയ പങ്കുവച്ചിരുന്നു. ജോര്‍ദാനില്‍ അവധിക്കാലം
ആഘോഷിക്കുകയാണ് ഇവര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/prithviraj-supriya-
menon-1024x576-1.jpg?resize=1024%2C576&ssl=1)

ഇപ്പോഴിതാ സുപ്രിയ എടുത്ത പുതിയ ചിത്രം പൃഥ്വി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ചാവുകടലിലെ സൂര്യാസ്തമയം എന്ന ക്യാപ്ഷനോടു കൂടിയുള്ള ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കടലിലിറങ്ങി സൂര്യനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നടനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.
സുപ്രിയക്ക് കടപ്പാടും പൃഥ്വി നല്‍കിയിട്ടുണ്ട്.

അലംകൃതയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം
സുപ്രിയ പങ്കുവെച്ചിരുന്നു. ജോര്‍ദാനിലെ പെട്രയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ
പുതിയ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായി പെട്ര ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/supriya-1.jpg?resize
=472%2C833&ssl=1)

അതേസമയം ദിവസങ്ങളോളം കാണാതിരുന്ന ഡാഡയെ കാണാനായി ജോര്‍ദാനിലേക്ക് പോകുന്ന അലംകൃതയുടെ
ചിത്രവും വീഡിയോയും സുപ്രിയ പങ്കുവച്ചിരുന്നു. കുട്ടി ബാഗും തൊപ്പിയും വച്ച് കയ്യില്‍
ടിക്കറ്റുമായി വിമാനത്തില് കയറാനായി പോകുകയാണ് അല്ലി. ’70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍
റെഡിയായിരിക്കുന്നു’ എന്നാണ് മകളുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച്
സുപ്രിയ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/alankritha-prithviraj-
2.jpg.image_.845.440.jpg?resize=845%2C440&ssl=1)

മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ആടുജീവിതത്തിന്റെ
ചിത്രീകരണത്തിനായി പുറപ്പെട്ടത്. അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.
