# ‘പത്താൻ’ വിവാദത്തിൽ പ്രതികരണവുമായി പൃഥ്വിരാജ് സുകുമാരൻ

- Link: https://ml.b4blaze.com/film-news/prithviraj-sukumaran-abouth-pathan-film
- Published: 2022-12-19T15:45:28+05:30
- Author: Ajay

ഷാരൂഖ് ഖാൻ ദീപിക പദുകോൺ ചിത്രം പത്താനിന്റെ പേരിലുണ്ടാകുന്ന വിവാദത്തിൽ ആദ്യമായി പ്രതികരിച്ച്
നടൻ പൃഥ്വിരാജ് സുകുമാരൻ. ഇത്തരമൊരു സംഭവം ഉണ്ടായതിൽ വിഷമമുണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞു.
നമ്മൾ ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/pathan-songg.jpg?
resize=1280%2C720&ssl=1)

തന്റെ പുതിയ സിനിമയായ കാപ്പയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പത്താൻ വിവാദത്തെ കുറിച്ച്
പൃഥ്വിരാജ് പ്രതികരിച്ചത്.പത്താൻ എന്ന ചിത്രത്തിൽ ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക പദുകോൺ
കാവി ബിക്കിനി ധരിച്ചുവെന്ന് പറഞ്ഞാണ് വിവാദം ആരംഭിച്ചത്. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു
എന്നാണ് ചിത്രത്തിനെതിരായ ആരോപണം.ചിത്രത്തിനെതിരെ മധ്യപ്രദേശ് ഉലമ ബോർഡും രംഗത്തെത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/path12.jpg?resize
=1280%2C720&ssl=1)

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ
പ്രദർശനത്തും.അതേ സമയം ചിത്രത്തെക്കുറിച്ചുള്ള ഷാരൂഖ് ഖാൻ പറഞ്ഞ് പത്താൻ ദേശസ്നേഹം 
ഉണർത്തുന്ന ആക്ഷൻ ഓറിയൻറഡ് സിനിമയാണ് എന്നാണ്. പത്താന്റെ പ്രമോഷന്റെ ചോദ്യോത്തര വേളയിലായിരുന്നു
താരത്തിൻറെ പ്രതികരണം. ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോൺ എബ്രഹാം ചിത്രത്തിൽ പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാല് വർഷത്തിന് ശേഷം ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രമാണ്
പത്താൻ

 
