# ഹാപ്പി ബർത്ത്‌ഡെ ‘കെഎ’; മോഹൻലാലിന് പിറന്നാൾ ആശംസകളുമായി പൃഥിരാജ്

- Link: https://ml.b4blaze.com/film-news/prithviraj-sukumaran-wish-to-happy-birthday
- Published: 2023-05-21T08:04:21+05:30
- Author: Ajay

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി പൃഥിരാജ് സുകുമാരൻ. വ്യത്യസ്തമായ
രീരിയിലണ് താരം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്. ‘ഹാപ്പി ബർത്ത്‌ഡെ ഖുറേഷി എബ്രാം’
എന്ന എമ്പുരാന്റെ പുതിയ പോസ്റ്ററിനോടൊപ്പമായിരുന്നു പൃഥിരാജ് സുകുമാരൻ പ്രിയപ്പെട്ട
ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pritvi-m1.jpg?resize
=1280%2C720&ssl=1)

‘ഹാപ്പി ബർത്ത്‌ഡെ കെഎ എന്നതിനൊപ്പം ഹാഷ് ടാഗ് എൽ2ഇ’ (Happy Birthday KA! #L2E)എന്നണ്
പൃഥിരാജ് കുറിച്ചത്. ഏവരും കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ പൃഥിരാജ് കൂട്ടുകെട്ടിലെത്തുന്ന
എമ്പുരാൻ. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടൻ
ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയിടെ ലൊക്കേഷൻ ഹണ്ടിനായി സംവിധായകൻ പൃഥിരാജ്
വിദേശരാജ്യങ്ങളിലെത്തിയ ചിത്രങ്ങൾ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pritvi-m2.jpg?resize
=1280%2C720&ssl=1)

അതേ സമയം എമ്പുരാനിൽ സഹ നിർമ്മാതാക്കളായി പ്രശസ്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് 
കൂടിയെത്തുന്നു എന്ന വാർത്തയും വന്നിരുന്നു. ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപുലമായ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് എമ്പുരാന്റെ അണിയറപ്രവർത്തകർ.
400 കോടി രൂപയോളമായിരിക്കും സിനിമയുടെ ബഡ്ജറ്റ്. മോഹൻലാലിന്റെ പിറന്നാൾദിനത്തിൽ സിനിമയുടെ
വമ്പൻ അപ്്‌ഡേറ്റ് എത്തും എന്ന പ്രതിക്ഷയിലാണ് ആരാധകർ.
