# പ്രശാന്ത് നീലിന് പിറന്നാളാശംസകൾ നേർന്ന പൃഥിരാജ്

- Link: https://ml.b4blaze.com/film-news/prithviraj-sukumaran-wish-to-prasanth-neel
- Published: 2023-06-04T12:29:46+05:30
- Author: Ajay

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഇന്ന് നാൽപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.
പ്രഭാസും പൃഥിരാജും ആദ്യമായി ഒന്നിക്കുനന്ന സിനിമയായ സലാറാണ് പ്രശാന്ത് നീൽ ഒരുക്കുന്ന
പുതിയ സിനിമ. തന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്
പൃഥിരാജ് സുകുമാരൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/salar-1.jpg?resize
=1280%2C720&ssl=1)

 

”ജന്മദിനാശംസകൾ പ്രശാന്ത്! ലോകം ഇതുവരെ കണ്ടിട്ടുള്ള നിങ്ങളിൽ വളരെ കുറച്ച് മാത്രമേ
ഉള്ളൂ..എനിക്കറിയാം വരാനിരിക്കുന്ന വർഷം എന്താണ് പിന്തുടരാനുള്ളത് എന്നതിന്റെ ഒരു ടീസർ
ആയിരിക്കും! നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. ഇനിയുള്ള കാര്യങ്ങൾക്കായി
എനിക്ക് കാത്തിരിക്കാനാവില്ല!എന്നാണ് പൃഥിരാജ് കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/salr-0.jpg?resize
=1280%2C720&ssl=1)

അതേ സമയം സലാറിന്റെ തിരക്കിലാണ് പ്രശാന്ത് നീൽ.ഹൊംബാളെ ഫിലിംസ് ആണ് ‘സലാർ’ നിർമിക്കുന്നത്.
ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു സലാറിന്റെ ആദ്യ ഷെഡ്യൂൾ.  ശ്രുതി ഹാസൻ
ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്.
രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ
ഛായാഗ്രാഹകൻ.രണ്ട് കാലഘട്ടങ്ങളിൽ ആയിട്ടുള്ള കഥയായിരിക്കും സലാർ പറയുന്നത്. ഭുവൻ ഗൗഡയാണ്
ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
