# രജിഷയുടെ കരച്ചില്‍ കണ്ട് അത്ഭുതപ്പെട്ടുപോയി..! എനിക്ക് പറ്റില്ലെന്ന് പ്രിയ പ്രകാശ് വാര്യര്‍

- Link: https://ml.b4blaze.com/film-news/priya-about-kolla-movie-experience-with-rajisha-vijayan
- Published: 2022-11-17T15:39:09+05:30
- Author: Sreekumar

നടിയും തന്റെ സുഹൃത്തുമായി രജിഷ വിജയന്റെ അഭിനയ മികവിനെ പ്രശംസിച്ച് നടി പ്രിയ പ്രകാശ്
വാര്യര്‍. രജിഷയുടെ അഭിനയം കണ്ട് ഞാന്‍ കരഞ്ഞു പോയി എന്നാണ് പ്രിയ ഒരു ഓണ്‍ലൈന്‍ ചാനലിന്
അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. അവര്‍ കരയുമ്പോള്‍ അഭിനയിക്കുകയാണെന്ന്
തോന്നുകയേ ഇല്ല.. വളരെ പെട്ടെന്നാണ് കഥാപാത്രം ആയി മാറി ഇമോഷണല്‍ സീന്‍ എല്ലാം ചെയ്യുന്നത്
എന്നും പ്രിയ പ്രകാശ് വാര്യര്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

![Rajisha Vijayan (7)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
06/Rajisha-Vijayan-7.jpg?resize=1080%2C1349&ssl=1)

ഒരു ഇമോഷണല്‍ സീനില്‍ രജിഷ ഇരുന്ന് കരയുന്നത് കണ്ട് സെറ്റില്‍ വെച്ച് കണ്ട് നിന്ന് 
ഞാന്‍ കരഞ്ഞു എന്നും പ്രിയ പറയുന്നു. എനിക്ക് പോലും അത്ര പെട്ടെന്ന് ഇമോഷണല്‍ സീനുകള്‍
വരില്ലെന്നാണ് പ്രിയ പറയുന്നത്. അത്തരം രംഗങ്ങള്‍ എല്ലാം അഭിനയിക്കാന്‍ എനിക്ക് കുറച്ച്
സമയം വേണമെന്നും നടി പറയുന്നു, അതേസമയം, കൊള്ള എന്ന ചിത്രത്തിലാണ് രജിഷയും പ്രിയയും
ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. രജിഷ വിജയനെയും പ്രിയ വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി
സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊള്ള.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/priyaaa.jpg?resize
=1280%2C720&ssl=1)

ബോബി- സഞ്ജയ് കൂട്ടുകെട്ട് തയ്യാറാക്കിയ കഥയ്ക്ക് ജാസിം ബലാല്‍- നെല്‍സണ്‍ ജോസഫ് എന്നിവരാണ്
തിരക്കഥ രചിക്കുന്നത്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.
അതേസമയം, ഒരു അഡാറ് ലവ് എന്ന ഒമര്‍ലുലു ചിത്രത്തിന് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്
പ്രിയ പ്രകാശ് വാര്യര്‍.. ഫോര്‍ ഇയേഴ്‌സ് ആണ് താരത്തിന്റെ മറ്റൊരു മലയാള സിനിമ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/PRIYA-2.jpg?resize
=1280%2C720&ssl=1)

മലയാളത്തില്‍ നായികയായി തുടക്കം കുറിച്ചെങ്കിലും പിന്നീട് ഇതര ഭാഷാ ചിത്രങ്ങൡലാണ് പ്രിയ
തിളങ്ങിയത്. രജിഷ വിജയനും മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
