# ‘അഞ്ചില്‍ നാല് മെസേജ് വില്‍ യു മാരീ മി ആയിരിക്കും, വായിച്ചിരിക്കാന്‍ നല്ല കോമഡിയാണ്’ പ്രിയ വാര്യര്‍

- Link: https://ml.b4blaze.com/film-news/priya-prakash-varrier-opens-up-about-her-fans-messages
- Published: 2022-07-04T22:45:38+05:30
- Author: Gargi

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ്
പ്രിയ പ്രകാശ് വാര്യര്‍. അന്താരാഷ്ട്ര തലത്തില്‍ പ്രിയയെ വൈറലാക്കിയതായിരുന്നു മാണിക്യ
മലരായ പൂവി എന്ന ഗാനം. ഇപ്പോഴിതാ പ്രിയ നല്‍കിയ ഒരു അഭിമുഖമാണ് വൈറലാവുന്നത്.

![priya-prakash](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/priya-
prakash.jpg?resize=977%2C1220&ssl=1)

നിരവധി മെസേജുകളാണ് ഒരു ദിവസം തനിക്ക് വരുന്നതെന്ന് താരം പറയുന്നു. അഞ്ചില്‍ നാല് മെസേജും
വില്‍ യു മാരീ മി എന്നായിരിക്കും. ഫ്രീ ടൈം കിട്ടുമ്പോള്‍ താനെല്ലാം വായിക്കാറുണ്ടെന്നും
വായിച്ചിരിക്കാന്‍ നല്ല കോമഡിയാണെന്നും ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍
പ്രിയ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/priya-warrier.jpg?
resize=1200%2C628&ssl=1)

അതേസമയം ‘കുട്ടൂസ് എന്ന വിളി ആദ്യം ഇഷ്ടമായിരുന്നില്ല. ഫേസ്ബുക്കിലാണ് ഈ പേര് വന്നത്.
ഞാന്‍ അന്ന് ഫേസ്ബുക്കില്‍ അധികം ആക്റ്റീവ് അല്ല. എഫ്എഫ്സി എന്നൊരു ഗ്രൂപ്പില്‍ എങ്ങാണ്ട്
ആണ് ഈ പേര് ഉണ്ടായത്. എനിക്ക് അതെന്താണെന്ന് പോലും അറിയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ച്
ഒന്നും തോന്നിയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/priya.jpg?resize
=1143%2C600&ssl=1)

സെറ്റിലൊക്കെ വിളിച്ച് തുടങ്ങിയപ്പോള്‍ ‘അയ്യേ വിളിക്കല്ലേ’ എന്ന് ഞാന്‍ അവരോട് പറഞ്ഞു.
ഇപ്പോള്‍ ആരെങ്കിലും കളിയാക്കാന്‍ വേണ്ടി വിളിക്കും. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. കൂട്ടൂസെങ്കില്‍
കൂട്ടൂസ്. വേറൊന്നും വിളിക്കാതിരുന്നാല്‍ മതിയെന്നും പ്രിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
