# പ്രതീക്ഷിച്ചതുപോലെ അത് നടന്നില്ല!! എനിക്ക് നിരാശയുണ്ട്..!! തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

- Link: https://ml.b4blaze.com/film-news/priya-varrier-about-2021
- Published: 2022-01-02T19:54:21+05:30
- Author: Rahul

അഡാറ് ലവ് എന്ന ഒറ്റ സിനിമകൊണ്ട് തന്നെ ലോകം അറിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ്
പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ആ സിനിമയ്ക്ക് ശേഷം മലയാളത്തില്‍ പ്രിയ 
അത്ര സജീവമല്ലായിരുന്നു. ഇതര ഭാഷകളിലാണ് താരം തന്റെ അഭിനയ മേഖല പടുതുയര്‍ത്തിയത്. സോഷ്യല്‍
മീഡിയ പ്ലാറ്റ്‌ഫോമിലും വളരെ സജീവമായ താരമാണ് പ്രിയ. തന്റെ എല്ലാ വിശേഷങ്ങളും താരം 
മറക്കാതെ തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന
ഈ അവസരത്തില്‍ പോയ വര്‍ഷം തനിക്ക് എങ്ങനെയുള്ളത് ആയിരുന്നു എന്ന് പറയുകയാണ് പ്രിയ. 
കഴിഞ്ഞ വര്‍ഷം തനിക്ക് അത്ര എളുപ്പമായിരുന്നില്ല എന്ന് തന്നെയാണ് താരം തന്റെ സോഷ്യല്‍
മീഡിയ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Priya-Varrier-1422912302-
1544634601-300x225.jpg?resize=884%2C663&ssl=1)

താരത്തിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഇതായിരുന്നു… സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ
കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു.
ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചത്. 2021 എന്ന വര്‍ഷം
എന്നോട് അല്‍പം പരുഷമായാണ്് പെരുമാറിയത്. അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ട്. ഞാന്‍
കള്ളം പറയില്ല.. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല.
ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല.. അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന്
കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. ഈ കാര്യങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു
വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍
വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് എന്നെ വേണ്ട വിധത്തില്‍ ഒരുക്കി നിര്‍ത്താന്‍ ഈ വര്‍ഷം
കൊണ്ട് സാധിച്ചു എന്ന് പ്രിയ കുറിച്ചു.
