# പ്രൂവ് ചെയ്യാൻ ചാൻസ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ആളാണ് ഞാനെന്ന് പ്രിയ വാര്യർ

- Link: https://ml.b4blaze.com/film-news/priya-varrier-about-her-films
- Published: 2022-11-16T14:29:05+05:30
- Author: Ajay

ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് പ്രിയ
വാര്യർ. ചിത്രത്തിലെ മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കൽ തരംഗമായതോടു കൂടിയാണ്
താരത്തെ എല്ലാവരും അറിഞ്ഞു തുടങ്ങിയത്. ഇപ്പോഴിതാ പ്രൂവ് ചെയ്യാൻ ചാൻസ് കിട്ടുന്നതിന്
മുമ്പേ ജഡ്ജ് ചെയ്യപ്പെട്ടയളാണ് താൻ എന്ന് പറഞ്ഞിരിക്കുകയാണ് നടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/PRIYA-2.jpg?resize
=1280%2C720&ssl=1)

അഡാറ് ലവ് എന്ന സിനിമയിലെ വൻ ഹൈപ്പിന് ശേഷം ഏറെ ട്രോളുകൾക്കും വിമർശനങ്ങൾക്കും നടി
ഇരയായിരുന്നു.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ വാര്യർ മലയാള സിനിമയിലേക്ക് എത്തുകയാണ്.‘
ഫോർ ഇയേർസ്’ എന്ന രഞ്ജിത്ത് ശങ്കർ ചിത്രത്തിലാണ് താരം വീണ്ടുമെത്തുന്നത്. പ്രൂവ് ചെയ്യാൻ
ചാൻസ് കിട്ടുന്നതിന് മുമ്പേ ജഡ്ജ് ചെയ്യപ്പെട്ട ഒരാളാണ് താൻ എന്നത് ഇരുന്നൂറ് ശതമാനവും
ശരിയാണെന്നാണ് താരം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/priyaaa.jpg?resize
=1280%2C720&ssl=1)

തന്നെയോ തന്റെ വർക്കിനയോ മനസിലാക്കാൻ പ്രേക്ഷകർക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും
ആദ്യ സിനിമ ഞാൻ അഭിനയത്തിന്റെ എബിസിഡി അറിയാതെ ചെയ്തതാണെന്നും അന്ന് ഞാൻ അറിയപ്പെട്ടത്
എന്റെ കഴിവ് കൊണ്ടല്ല അതൊരു ഭാഗ്യമായിരുന്നു. നല്ല സിനിമകളുടെ ഭാഗമാവാനാണ് തനിക്ക് 
ഇഷ്ടമെന്നും എല്ലാ സിനിമയും ഓരോ പാഠമാണെന്നും പ്രിയ വാര്യർ പറഞ്ഞു.
