# രാധയായി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/priya-warrier-radha-photos-viral-on-social-media
- Published: 2022-02-28T15:58:56+05:30
- Author: Gargi

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെ വൈറല്‍ താരമായതാണ് നടി
പ്രിയ വാര്യര്‍. ‘മാണിക്യ മലരായ പൂവി’ ഗാനം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ പ്രിയ 
വാര്യരെ ഏറ്റെടുത്തിരുന്നു. ‘നാഷണല്‍ ക്രഷ്’ എന്ന ലേബലിലായിരുന്നു പ്രിയ അറിയപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/651778-priya-p-varrier-
wink-collage.jpg?resize=1280%2C720&ssl=1)

പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് പ്രിയയെ ഇന്ത്യയൊട്ടാകെ വൈറലാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍
റെക്കോര്‍ഡ് വേഗത്തിലായിരുന്നു പ്രിയയുടെ ഫോളോവേഴ്‌സ് കൂടിയത്. ഇന്‍സ്റ്റാഗ്രാമില്‍
ധാരാളം ഫോട്ടോകള്‍ പ്രിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

https://www.instagram.com/p/CZ9mSxzpuC0/

ഇപ്പോഴിതാ ‘രാധ’ എന്ന കോണ്‍സെപ്റ്റ് ആസ്പദമാക്കി പ്രിയ ചെയ്ത പുതിയ ഫോട്ടോഷൂട്ടാണ് 
സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് പ്രിയയുടെ ഈ ലുക്കിന് പിന്നില്‍.

https://www.instagram.com/p/Cag0ypsJ7UR/

അസാനിയ നസ്രിന്റെ സ്‌റ്റൈലിങ്ങില്‍ സരിന്‍ രാംദാസാണ് ചിത്രങ്ങളെടുത്തത്. മലയാളത്തില്‍‘
ഒരു നാല്പതുകാരന്റെ ഇരുപതുകാരി’ എന്നാണ് സിനിമയാണ് അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനുള്ള
പ്രിയയുടെ ചിത്രം.
