# തൂവെള്ളയില്‍ മാലാഖയായി പ്രിയാവാര്യര്‍!!!

- Link: https://ml.b4blaze.com/film-news/priya-warrier-viral-photoshoot
- Published: 2023-12-21T23:06:24+05:30
- Author: Anu

കണ്ണിറുക്കി ആരാധക മനസ്സില്‍ ഇടം പിടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ഒരുക്കിയ
അഡാര്‍ ലവ്വിലൂടെ പ്രിയാ വാര്യര്‍ ലോകത്തിന്റെ ഒന്നാകെ ശ്രദ്ധ നേടിയിരുന്നു. ഒറ്റ രാത്രി
കൊണ്ടാണ് സിനിമ ഇറങ്ങുന്നതിന് മുന്‍പേ പ്രിയ ആരാധകരെ സ്വന്തമാക്കി. മലയാളത്തില്‍ തുടങ്ങി
തെന്നിന്ത്യയിലും ബോളിവുഡിലും പ്രിയ ചുവടുറപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രിയ വാര്യര്‍. നിരവധി ഫോട്ടോഷൂട്ടുകള്‍ താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ക്രിസ്തുമസ് ഫോട്ടോഷൂട്ട് പങ്കിട്ടിരിക്കുകയാണ് പ്രിയ. തൂവെള്ളയില്‍ മാലാഖയായിട്ടാണ്
പ്രിയ എത്തിയിരിക്കുന്നത്. ചിറകുകളുമായി വെള്ളവസ്ത്രം ധരിച്ച് കടല്‍ത്തീരത്ത് നില്‍ക്കുകയാണ്
താരം.
  മുകളിലെ ആകാശത്തില്‍ നിന്ന് അവന്റെ സ്വപ്നത്തിന്റെ മടിയിലേക്ക് വീണു.- എന്ന
കുറിപ്പോടെയാണ് പ്രിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
ചിത്രങ്ങള്‍. ചിത്രങ്ങള്‍ എല്ലാം ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. ക്യൂട്ട് ചിത്രങ്ങളെന്നാണ്
ആരാധകരുടെ കമന്റുകളേറെയും.  ത്രില്ലര്‍ ചിത്രം കൊള്ളയിലാണ് പ്രിയാവാര്യര്‍ അവസാനമായി
അഭിനയിച്ചത്. പ്രിയ വാര്യര്‍ ‘ശില്‍പ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിലെത്തിയത്.
സൂരജ് വര്‍മയായിരുന്നു ചിത്രത്തിന്റെ സംവിധാനം. രാജവേല്‍ മോഹനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
രജിഷ വിജയന്‍, വിനയ് ഫോര്‍ട്ട്, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സന്‍,
പ്രേം പ്രകാശ്, ഡെയ്ന്‍ ഡേവിസ്, ജോര്‍ദി, വിനോദ് പരവൂര്‍, സുധി കൊല്ലം, ഷാന്‍ റഹ്‌മാന്‍,
ഷൈനി ടി രാജന്‍ തുടങ്ങിയവരും ‘കൊള്ള’യില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്.
