# പ്രിയദര്‍ശന്റെ ജീവിതത്തില്‍ ഇനി പുതിയ സന്തോഷം; ആശംസകളുമായി താരങ്ങള്‍

- Link: https://ml.b4blaze.com/film-news/priyadarshan-bestowed-with-honorary-doctorate
- Published: 2022-03-07T17:27:46+05:30
- Author: Gargi

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്രരംഗത്തെ
വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം. പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചിത്രം മകളും
നടിയുമായ കല്യാണി പ്രിയദര്‍ശന്‍ സമൂഹമാധ്യത്തിലൂടെ പങ്കുവച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/marakkar.jpg?resize
=960%2C540&ssl=1)

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ മരക്കാര്‍ ആണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അവസാനം
പുറത്തിങ്ങിയ ചിത്രം. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായിരുന്ന മരക്കാര്‍ മികച്ച
ചിത്രത്തിനുള്ളതുള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും
നേടിയിരുന്നു.
