# എന്തൊക്കെ പറഞ്ഞാലും ശ്രീനിവാസനെ മോഹൻലാലിന് നന്നായി അറിയാം

- Link: https://ml.b4blaze.com/film-news/priyadarshan-sreenivasan
- Published: 2023-04-10T11:38:30+05:30
- Author: Rahul

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു വിഷയമാണ് മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ളത്.
അടുത്തിടെ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ചർച്ച
ആയിരിക്കുന്നത്. മോഹൻലാൽ എല്ലാം തികഞ്ഞ നടൻ ആണെന്നുള്ള ശ്രീനിവാസന്റെ വാക്കുകൾ ഏറെ 
ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശ്രീനിവാസൻ മോഹൻലാലിനെ കളിയാക്കി എടുത്ത തിരക്കഥകൾ ആണ്
ഉദയനാണ് താരം, സരോജ് കുമാർ എന്നീ സിനിമകൾ എന്ന് പലപ്പോഴും പ്രേക്ഷകർ പറഞ്ഞിരുന്നു. 
മാത്രമല്ല മോഹൻലാൽ അത്ര നല്ല മനുഷ്യൻ അല്ല എന്നും അന്ന് സ്റ്റേജിൽ വെച്ച് തനിക്ക് ഉമ്മ
തന്നതിന്റെ അർഥം അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടർ ആണെന്നും അടുത്തിടെ ശ്രീനിവാസൻ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/mohanlalandpriyadarshan-
1519060549-1630496537.jpg?resize=600%2C450&ssl=1)

മോഹൻലാലിനെതിരെ കടുത്ത പരാമർശങ്ങൾ തന്നെയാണ് ശ്രീനിവാസൻ ഉന്നയിച്ചത്. എന്നാൽ ഇതൊക്കെ
കേട്ടിട്ടും മോഹൻലാലിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികരണങ്ങളും വരാതിരുന്നത് പ്രേക്ഷകരെ
കൂടുതൽ നിരാശർ ആക്കി എന്നതാണ് സത്യം. ഇപ്പോഴിത ഈ വിഷയത്തിൽ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്
ഇരുവരുടെയും അടുത്ത സുഹൃത്ത് ആയ പ്രിയദർശൻ. ശ്രീനിവാസനും മോഹൻലാലും തന്റെ അടുത്ത സുഹൃത്തുക്കൾ
ആണെന്നും ശ്രീനി എന്ത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് അറിയില്ല എന്നും ഒരു പക്ഷെ അദ്ദേഹത്തിന്റെ
അനാരോഗ്യം കാരണമാകും ഇങ്ങനെ സംസാരിച്ചത് എന്നും പ്രിയൻപറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/sathyan-anthikad1.
jpg?resize=592%2C448&ssl=1)

മാത്രവുമല്ല, ഈ വിഷയത്തിലെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാതെ അതിനെ കുറിച്ച് സംസാരിക്കുന്നത്
ശരിയായ കാര്യം അല്ല എന്നും പ്രിയൻ പറഞ്ഞു. അതെ സമയം, ഇതിനെ പറ്റി ഞങ്ങൾ നേരുത്തെ തന്നെ
സംസാരിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് ശ്രീനി ഇങ്ങനെ പറയുന്നതെന്ന് എത്ര ചിന്തിച്ചിട്ടും
അറിയില്ലെന്നും, മാത്രവുമല്ല ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും
ശ്രീനിവാസനെ മോഹന്‍ലാലിന് അറിയാമെന്നും ആണ് ഇരുവരുടെയും മറ്റൊരു സുഹൃത്ത് ആയ സത്യൻ 
അന്തിക്കാട് പറഞ്ഞത്.
