# കീര്‍ത്തി അങ്ങനെ ചെയ്യുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല….!! പ്രിയദര്‍ശന്റെ വാക്കുകള്‍ വൈറലാകുന്നു…

- Link: https://ml.b4blaze.com/film-news/priyadarshan-words-about-keerthy
- Published: 2021-12-20T21:13:32+05:30
- Author: Rahul

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും അന്യഭാഷകളിലും
നിന്നായി നിരവധി താരങ്ങളാണ് അണിനിരന്നത്. ചിത്രത്തില്‍ നടി കീര്‍ത്തി സുരേഷിന്റെ അഭിനയത്തെ
കുറിച്ച് ആരാധകര്‍ ഏറെ പ്രശംസിച്ച് പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ മരക്കാര്‍ എന്ന സിനിമയുടെ
സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ കീര്‍ത്തിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ 
വൈറലായി മാറിയിരിക്കുന്നത്. മരക്കാര്‍ ചിത്രത്തില്‍ ഒരു പ്രധാന റോളിലാണ് കീര്‍ത്തി 
സുരേഷ് എത്തിയത്. ആര്‍ച്ച എന്ന തമ്പുരാട്ടിയുടെ വേഷമാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്.
സിനിമയിലെ കീര്‍ത്തി അഭിനയിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ
കീര്‍ത്തിയുടെ പ്രകടനത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/marakkar_arabikadalinte_simham_check_out_keerthy_sureshs_look_as_aarcha_in_mohanlal_led_magnum_opus_pic-
300x225.jpg?resize=833%2C625&ssl=1)

ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പ്രതിപാതിച്ചിരിക്കുന്നത്.
പ്രിയദര്‍ശന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… കീര്‍ത്തി സുരേഷ് എന്ന നടിയുടെ അഭിനയം
എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി എന്നെ
വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള്‍ ഒരു വയലിനിസ്റ്റാണ്. പക്ഷേ പലര്‍ക്കും അത് അറിയില്ല.
അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്. അതുകൊണ്ടാണ് ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്.
ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്.
വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു.
അവള്‍ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ 
വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. 
താന്‍ അതുകണ്ട് അത്ഭുതപ്പെട്ടു എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞിരിക്കുന്നത്.

 
