# ‘തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല’ പ്രിയാമണി

- Link: https://ml.b4blaze.com/film-news/priyamani-about-controversies
- Published: 2022-02-01T19:37:57+05:30
- Author: Gargi

മലയാളികളുടെ പ്രിയ താരമാണ് പ്രിയാമണി. മലയാളത്തില്‍ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും
തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വളരെ തിരക്കുള്ള താരമാണ് പ്രിയാമണി. വളരെ ബോള്‍ഡാണ്
താരം. വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കുമെന്ന്
ചോദിച്ചാല്‍ പറയാന്‍ താരത്തിന് വ്യക്തമായ മറുപടിയുണ്ട്. തനിക്ക് തന്റെ കുടുംബത്തെയും
ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍
മൈന്‍ഡ് ചെയ്യാറില്ലെന്നാണ് പ്രിയാ മണി പറയുന്നത്.

![Priyamani](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Priyamani-
300x225.jpg?resize=508%2C381&ssl=1)

പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്‍. വിവാദങ്ങളോട്
പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. അതിനെ കൈകാര്യം ചെയ്യാന്‍ 
താന്‍ പഠിച്ചു. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കില്‍ 
നാളെ അത് കെട്ടടങ്ങും. എല്ലാത്തിനുമൊടുവില്‍ സത്യം പുറത്ത് വരും.

![Priyamani News](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Priyamani-
News-240x300.jpg?resize=503%2C629&ssl=1)

തനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. ലോകത്തെ 
മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ താന്‍
പിന്നെ മൈന്‍ഡ് ചെയ്യാറില്ലെന്നും പ്രിയാ മണി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Priyamani-Images-
300x163.jpg?resize=464%2C252&ssl=1)

താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം ‘പതിനെട്ടാം പടി’ ആണ്. ചിത്രത്തില്‍ ഒരു അഥിതി
വേഷത്തിലാണ് എത്തിയത്.
