# ഇത് മായാത്ത പ്രണയമാണ്….!! തുറന്ന് പറഞ്ഞ് പ്രിയാമണി…!!

- Link: https://ml.b4blaze.com/film-news/priyamani-about-denim-love
- Published: 2021-12-17T13:17:46+05:30
- Author: Rahul

മോഡലിംഗ് രംഗത്തിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് പ്രിയാമണി. തെലുങ്ക്
ഭാഷാ ചിത്രത്തിലൂടെയായിരുന്നു അഭിനയ മേഖലയിലേക്കുള്ള പ്രിയയുടെ അരങ്ങേറ്റം. പിന്നീട്
മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയായി താരം മാറുകയായിരുന്നു. 2018 തിരക്കഥ എന്ന മലയാള
ചിത്രത്തില്‍ പ്രിയാമണി അവതരിപ്പിച്ച മാളവിക എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇന്നും ഒരു
വേദനയോടെ ഓര്‍ക്കുന്ന ഒരു മുഖമായിരുന്നു. പൃഥ്വിരാജ് അനൂപ് മേനോന്‍ എന്നിവരായിരുന്നു
അതില്‍ പ്രിയാമണിയുടെ നായകന്മാര്‍. പൃഥ്വിരാജിന് ഒപ്പം പിന്നെയും ഒരുപാട് ചിത്രങ്ങളില്‍
നായികയായി താരം പ്രത്യക്ഷപ്പെട്ടു. മാത്രമല്ല മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്മാരുടെ
കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

[https://www.instagram.com/p/CXbHAxqK7Oh/?utm_source=ig_web_copy_link](https://www.instagram.com/p/CXbHAxqK7Oh/?utm_source=ig_web_copy_link)

അഭിനയത്തിന് പുറമെ, മോഡലിംഗ്, നൃത്തകല എന്നീ രംഗങ്ങളിലും പ്രിയാമണി ശോഭിക്കാറുണ്ട്.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ഫോട്ടോകളും
വിശേഷങ്ങളുമെല്ലാം ആരാധകരുമായി എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അതുപോലെ താരം ഇപ്പോള്‍
പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ആരാധക ശ്രദ്ധ നേടുന്നത്. വളരെ ഭംഗിയുള്ള ഒരു ജാക്കറ്റ്
അണിഞ്ഞാണ് താരം ഇത്തവണ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. പുറകില്‍ സ്ത്രീയുടെ
മുഖം പ്രിന്റ് ചെയ്ത ജാക്കറ്റ് ആണ് താരം ഇത്തവണ അണിഞ്ഞിരിക്കുന്നത്. ഡെനിം സ്‌നേഹമാണ്,
ആ പ്രണയം ഒരിക്കലും മായില്ല എന്നാണ് ഈ ഫോട്ടോയ്ക്ക് അടിയില്‍ താരം കുറിച്ചിരിക്കുന്നത്.
വളരെ സ്‌റ്റൈലിഷ് ആയി എത്തിയിരിക്കുന്ന പ്രിയാമണിയെ കാണാന്‍ എന്ത് ഭംഗിയാണ് എന്നാണ്
ആരാധകര്‍ ചോദിക്കുന്നത്. നിരവധിപ്പേരാണ് താരത്തിന്റെ പുതിയ ഫോട്ടോയ്ക്ക് കമന്റുമായി
എത്തുന്നത്. ഇവന്റ് ഓര്‍ഗനൈസര്‍ ആയ മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭര്‍ത്താവ്. 2017
ഓഗസ്റ്റ് 23-ന് നടന്ന സ്വകാര്യ പരിപാടിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

 

 

 
