# ഷാരുഖ് എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ ഒപ്പം നിർത്തി, പ്രിയാമണി

- Link: https://ml.b4blaze.com/film-news/priyamani-about-jawan
- Published: 2023-09-12T08:41:22+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി
ചിത്രങ്ങളിലാണ് ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റേതായ സ്ഥാനം
നേടാനും താരത്തിന് കഴിഞ്ഞു. അഭിനയത്തിനു പുറമെ ടെലിവിഷൻ പരിപാടികളും താരം സജീവമാണ്.
മലയാളത്തിൽ പുറമെ അന്യ ഭാഷ ചിത്രങ്ങളിലും താരം സജീവമായി തന്നെ നിൽക്കാറുണ്ട്. പ്രിയാമണി
ഷാരുഖ് ഖാനൊപ്പം ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ ഈ ഗാനം വലിയ രീതിയിൽ ഹിറ്റ് ആയതോടെ പ്രിയാമണിയും ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
പിന്നീട് പല പരിപാടികളിലും പ്രിയാമണി പങ്കെടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/priyamani3.jpg?resize
=1080%2C1350&ssl=1)

വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഷാരുഖ് ഖാനൊപ്പം വീണ്ടും പ്രിയാമണി ഒന്നിച്ച് ജോലി ചെയ്തു.
ജവാൻ എന്ന ചിത്രത്തിൽ ആണ് താരങ്ങൾ വീണ്ടും ഒന്നിച്ചത്. അറ്ലീയുടെ സംവിധാനത്തിൽ ഒരുങ്ങിയ
ഈ ചിത്രം മൂന്ന് ദിവസം കൊണ്ട് മുന്നൂറ് കോടി ക്ലബ്ബിലാണ് ഇടം നേടിയത്. ചിത്രം വലിയ 
ഹിറ്റ് ആയി തന്നെ പ്രദർശനം തുടരുകയാണ്. നയൻതാര ആണ് ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി
എത്തുന്നത്. വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിൽ എത്തുന്നതും. എന്നാൽ ഇപ്പോൾ ചിത്രത്തിൽ
ഒരു ഗാനത്തിന്റെ ചിത്രീകരണ സമയത്ത് സംഭവിച്ച കാര്യങ്ങളെ പറ്റി തുറന്നു പറയുകയാണ് പ്രിയാമണി.

![Priyamani (9)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Priyamani-
9.jpg?resize=1080%2C1350&ssl=1)

ഷാരൂഖിനൊപ്പം ജവാനിൽ ഞാൻ ഒരു ഗാന രംഗത്ത് അഭിനയിച്ചു. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് 
ഞാൻ ഷാരൂഖിന്റെ പിന്നിലാണ് നിന്നത്. ഇത് കണ്ട ഷാരൂഖ് എന്നോട് ചോദിച്ചു നിങ്ങൾ എന്താണ്
പിന്നിൽ നിൽക്കുന്നത് എന്ന്. അറിയില്ല, എന്നോട് അവർ ഇവിടെ നിൽക്കാനാണ് പറഞ്ഞത് എന്ന്
ഞാൻ പറഞ്ഞു. ഉടൻ ഷാരൂഖ് എന്റെ കൈ പിടിച്ച് മുന്നിൽ നിർത്തിയിട്ടു പറഞ്ഞു ഡാൻസിന്റെ 
കൊറിയോഗ്രാഫി എന്താണെന്ന് എനിക്ക് അറിയില്ല, എന്നാൽ നിങ്ങൾ ചെന്നൈ എക്സ്പ്രസ് മുതൽ 
എന്റെ ടീച്ചർ ആണ്. നിങ്ങൾ എന്റെ പിന്നിൽ നിൽക്കണ്ട, ഒപ്പം നിന്നാൽ മതി എന്നും ഷാരുഖ്
പറഞ്ഞു എന്നാണ് പ്രിയാമണി പറയുന്നത്.
