# ഷാരൂഖ് ഖാന്‍ ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തി-പ്രിയാമണി

- Link: https://ml.b4blaze.com/film-news/priyamani-about-shahrukh-khan
- Published: 2023-06-25T19:43:06+05:30
- Author: Anu

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി തിളങ്ങുന്ന താരമാണ് നടി പ്രിയാമണി. മലയാളത്തിലും
തമിഴകത്തും ഏറെ ആരാധകരെ സ്വന്തമാക്കിയ തെന്നിന്ത്യയിലെ മുന്‍നിരനായികയാണ് പ്രിയാമണി.
ബോളിവുഡിലും തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞു താരം. ഷാരൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്സ്പ്രസില്‍
താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആ അവസരത്തിനെ കുറിച്ച് പ്രിയമണി പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാണ്. ചെന്നൈ എക്സ്പ്രസില്‍
ഗാനരംഗത്തിലാണ് താരം എത്തിയത്. രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നാണ് തന്നെ വിളിച്ചതെന്ന്
പ്രിയമണി പറയുന്നു. അന്ന് താന്‍ ബംഗ്ലൂരിലായിരുന്നു.
 ⌊Priyamani (8)⌉ കോള്‍ വന്നപ്പോള്‍
ആരോ പറ്റിയ്ക്കുകയാണെന്ന് തോന്നി. പിന്നെ തന്റെ മാനേജറുടെ സഹായത്തോടെ കോള്‍ യഥാര്‍ത്ഥമാണെന്ന്
സ്ഥിരീകരിച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള ഗാനരംഗത്തിനായാണ് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ 
ഇരട്ടി സന്തോഷമായെന്നും പ്രിയ പറയുന്നു.

അങ്ങനെ ഷാരൂഖ് ഖാനെ നേരില്‍ കാണുക എന്ന സ്വപ്‌ന നിമിഷത്തിനായി മുംബൈലിലേക്ക് പുറപ്പെട്ടു.
സംവിധായകന്‍ എല്ലാം വിശദമാക്കി തന്നു, ഷാരൂഖിനൊപ്പം ‘വണ്‍ ടൂ ത്രീ ഫോര്‍’ എന്ന ഗാനത്തിലേക്കാണ്
പ്രിയയെ വിളിച്ചത്.
 ⌊cropped-Priyamani-3.jpg⌉ നല്ല വിനയമുള്ള മനുഷ്യനാണ് ഷാരൂഖ് ഖാന്‍.
ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തിയും അദ്ദേഹമായിരിക്കും. ഗാനരംഗത്തില്‍ തുടര്‍ച്ചയായി
ചെയ്യേണ്ട സ്റ്റെപ്പുകളുണ്ടായിരുന്നു. അത് പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ അദ്ദേഹം
എന്നോട് വിശ്രമിയ്ക്കാന്‍ പറയുമായിരുന്നു.

എന്നാല്‍ ഡാന്‍സ് എനിക്ക് അത്രയ്ക്ക് ഇഷ്ടമായതു കൊണ്ട് എത്ര തവണ ചെയ്താലും പ്രശ്‌നമില്ലെന്ന്
അദ്ദേഹത്തോട് പറയുമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അഞ്ച് ദിവസങ്ങളായിരുന്നു
ആ ഷൂട്ടിംഗ് എന്നും താരം പറയുന്നു. ഷൂട്ടിങ്ങ് ഇടവേളകളില്‍ കോന്‍ ബനേഗാ ക്രോര്‍പതി
കളിച്ചു. അതില്‍ ഞാന്‍ പറഞ്ഞ ഉത്തരങ്ങള്‍ ശരിയായി, അദ്ദേഹം എനിക്ക് 200 രൂപ സമ്മാനമായി
തന്നിരുന്നെന്നും പ്രിയ ഓര്‍മ്മിക്കുന്നു.
 ⌊sharukhan⌉ ജോലിയോടുള്ള ഷാരൂഖിന്റെ ആത്മാര്‍ത്ഥയെ
കുറിച്ചും പ്രിയ പറയുന്നു. രാവിലെ രണ്ടു മണിക്കോ, ആറു മണിക്കോ ജോലി കഴിയട്ടെ, എന്തു
തന്നെയായാലും നമ്മള്‍ പോയി ഉറങ്ങും. പക്ഷെ അദ്ദേഹം പാക്കപ്പ് കഴിഞ്ഞ് റൂമില്‍ ചെന്ന്
പ്രാക്റ്റീസ് ചെയ്യുകയാവും എന്നാണ് താരം പറയുന്നത്.

വന്‍ വിജയമായ പത്താന് ശേഷം ഷാരൂഖ് നായികനാവുന്ന പുതിയ ചിത്രമാണ് ജവാന്‍. അറ്റ്‌ലിയാണ്
ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയമാണി, നയന്‍താര, വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍
പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
