# അഭിനയ ജീവിതം എന്താണെന്ന് പഠിച്ചത് വിജയ്‌ലൂടെ..!! ഇപ്പോഴും അതാണ് പിന്തുടരുന്നത്… -പ്രിയങ്ക ചോപ്ര

- Link: https://ml.b4blaze.com/film-news/priyanka-about-the-lesson-she-learnt-fromvijay
- Published: 2022-01-18T16:12:30+05:30
- Author: Rahul

ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. മോഡലിംഗ് രംഗത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക്
കടന്നു വന്നത്. ഇപ്പോഴിതാ തന്റെ തുടക്ക കാലത്തെ കുറിച്ച് അന്ന് തനിക്ക് സിനിമയോടുള്ള
കാഴ്ച്ചപ്പാടിനെ കുറിച്ച് ജീവിതത്തില്‍ ഏറെ സ്വാധീനിച്ച ഒരു വ്യക്തിയെ കുറിച്ചും എല്ലാം
തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തില്‍ വെച്ചാണ് പ്രിയങ്ക ഇതേ കുറിച്ച്
എല്ലാം മനസ്സ് തുറന്നത്. മിസ് വേള്‍ഡ് വിജയത്തിന് ശേഷം ‘തമിഴന്‍’ എന്ന ചിത്രത്തിലൂടെയാണ്
പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/priyankaa-300x169.
jpg?resize=918%2C517&ssl=1)

ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു തമിഴ് നടന്‍ വിജയ് എന്നാണ് 
പ്രിയങ്ക ആ അഭിമുഖത്തില്‍ വെച്ച് പറഞ്ഞിരിക്കുന്നത്. ആദ്യ കാല സിനിമ അനുഭവത്തെ കുറിച്ച്
താരം പറയുന്നത് ഇങ്ങനെ…തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും
അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍ ഓര്‍ക്കുന്നു.
അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/priyanka_chopra_vijay_1-
300x225.jpg?resize=903%2C677&ssl=1)

എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ
അര്‍ത്ഥം മനസ്സിലാക്കി വരികള്‍ പറയുകയായിരുന്നു. വിജയ് അഭിനയിക്കുന്നത് കാണാന്‍ തനിക്ക്
ഇഷ്ടമായിരുന്നു. തന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം.
സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

![Actor Vijay 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Actor-
Vijay-2-300x300.jpg?resize=883%2C883&ssl=1)

ഒരിക്കല്‍ ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് താനിപ്പോള്‍
ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ താന്‍ പോകാറുള്ളൂ എന്നാണ് പ്രിയങ്ക പറയുന്നത്.
അഭിനയ ജീവിതത്തില്‍ ഒരുപാട് ഉയരങ്ങള്‍ താണ്ടി വന്ന താരം ഇപ്പോഴും തന്റെ തുടക്കകാലത്തെ
കുറിച്ച് ഒരു അഭിമുഖത്തില്‍ ഓര്‍ത്ത് പറഞ്ഞിരിക്കുകയാണ്.

 
