# ആ സർജറി മാനസികമായി തന്നെ തളർത്തിയിരുന്നു, പ്രിയങ്ക ചോപ്ര

- Link: https://ml.b4blaze.com/film-news/priyanka-chopra-about-in-depression
- Published: 2023-05-04T16:46:49+05:30
- Author: Suji

ബോളിവുഡിലെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ താരം ഡിറ്റാഡൽ എന്ന വെബ്സീരിസിന്റെ
പ്രൊമോഷൻ തിരക്കുകളിൽ ആണ്, ഇപ്പോൾ പ്രൊമോഷൻ വേദിയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ
മീഡിയ ഏറ്റെടുക്കുന്നത്. തന്റെ മൂക്കിന് ഒരു സർജറി കഴിഞ്ഞപ്പോൾ ഒരുപാടു മാനസിക ഡിപ്രെഷനിൽ
പെട്ടുപോയി എന്നാണ് താരം പറയുന്നത്. ശരിക്കും പറഞ്ഞാൽ തന്റെ ജീവിതത്തിലെ ഒരു ഇരുണ്ട
യുഗം തന്നെയാണ്. 2000 ത്തിൽ മിസ്സ്‌വേറ്‍ൾഡ് കിരീടം നേടിയ സമയത്തു തനിക്കു ശ്വാസം വിടാൻ
വലിയ പ്രയാസം ആയിരുന്നു പ്രിയങ്ക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priyanka1-1024x576.
jpg?resize=1024%2C576&ssl=1)

അങ്ങനെയാണ് ഡോക്ടറെ കണ്ടത്, ജദോഷം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നായിരുന്നു പറഞ്ഞത്.
എന്നാൽ പിന്നീട് മൂക്കിനുള്ളിൽ ദശ വളരുന്നു അതുകൊണ്ടു ഒരു സര്ജറി വേണമെന്നും ഡോക്ടർ
പറഞ്ഞു. എനാൽ ആ സർജറി ചെയ്യ്തപ്പോൾ തന്റെ മൂക്കിന്റെ പാലത്തിനു എന്തോ തകരാർ സംഭിച്ചു.
അതോടെ തന്റെ മുഖത്തിന് തന്നെ ഒരു മാറ്റം സംഭവിച്ചു. ആ സർജറിയോടു ഞാൻ ആകെ തകർന്നു പോയി
പ്രിയങ്ക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priyanka2.jpg?resize
=1032%2C793&ssl=1)

ശരിക്കും പറഞ്ഞാൽ ഒരു ഇരുണ്ട യുഗം എന്ന് തന്നെ പറയാം, ആ സമയത്തു തനിക്കു മുൻപേ വന്ന
മൂന്ന് സിനിമകൾ നഷ്ടമായി. എന്റെ അഭിനയ ജീവിതം തുടങ്ങുന്നതിനു മുൻപേ തന്നെ അത് അവസാനിച്ചു
എന്ന് തന്നെ പറയാം, ഞാൻ ആകെ വിഷമത്തിൽ ആയി, ശരിക്കും ഡിപ്രെഷനിലേക്ക് താൻ വീണും. പിന്നെ
പുറത്തുപോകാൻ പോലും വിസമ്മതിച്ചു പിന്നീട് അച്ഛൻ എന്നെ മറ്റൊരു ശസ്ത്രക്രിയ ചെയ്യിപ്പിച്ചു
പേടിയുണ്ടായിരുന്നു, എങ്കിലും എല്ലാം ഓക്കേ ആയി പ്രിയങ്ക ചോപ്ര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priyanka3-1024x683.
webp?resize=1024%2C683&ssl=1)
