# അത്യാഗ്രഹമാണ് എന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്..!! തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

- Link: https://ml.b4blaze.com/film-news/priyanka-chopra-about-movie
- Published: 2022-01-16T14:14:02+05:30
- Author: Rahul

ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. തന്റെ നിലപാടുകളില്‍
ഉറച്ച് നില്‍ക്കുന്ന താരം ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ പറ്റിപ്പോയ ഒരു കാര്യത്തെ
കുറിച്ച് കുറ്റബോധം കൊണ്ട് മനസ്സ് തുറന്നിരിക്കുകയാണ്. ബോക്‌സിങ് താരം മേരി കോമിന്റെ
ജീവിതത്തെ ആധാരമാക്കി 2014 ല്‍ ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി കോം’.
ഇപ്പോഴിതാ ‘മേരി കോമി’ല്‍ ഒരിക്കലും താനായിരുന്നില്ല ആ കഥാപാത്രമായി എത്തേണ്ടിയിരുന്നത്
എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക
ഇത്തരത്തില്‍ പ്രതികരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/pryinkamer-300x169.
jpg?resize=925%2C521&ssl=1)

പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…”മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട്
ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ, ജീവിച്ചിരിക്കുന്ന
പ്രതിഭ കൂടിയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ സംസ്ഥാനത്തു നിന്നാണ് മേരി 
കോം വരുന്നത്. ഞാന്‍ വടക്കു നിന്നും. ഞങ്ങള്‍ തമ്മില്‍ ശാരീരികമായും വ്യത്യാസങ്ങള്‍
ഒരുപാടുണ്ടായിരുന്നു. അവിടെ നിന്നുള്ള ഒരു നടി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ.
എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ വളരെ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച
വ്യക്തി കൂടിയാണ് മേരി കോം. സംവിധായകന്‍ എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്കത്
നിഷേധിക്കാന്‍ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോള്‍ എനിക്ക്
തോന്നുന്നു.”
