# പ്രിയങ്ക ചോപ്ര സാത്താൻ സേവക്കാരിയോ?; വെളിപ്പെടുത്തൽ ഇങ്ങനെ!!

- Link: https://ml.b4blaze.com/film-news/priyanka-chopra-about-satanic-worship
- Published: 2022-11-25T10:25:25+05:30
- Author: Ajay

ബോളിവുഡിന്റെയും ഹോളിവുഡിന്റെയും പ്രിയതാരമാണ് പ്രിയങ്ക ചോപ്ര.ലോക സുന്ദരി പട്ടത്തിൽ
നിന്നും സിനിമയിലെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. പലപ്രതിസന്ധികളും നേരിട്ടതിനു ശേഷമാണ്
പ്രിയങ്ക മികച്ച നടിയായി മാറിയത്. എന്നാൽ അടുത്തിടെ നടിയെക്കുറിച്ച് ചില അഭ്യൂഹങ്ങൾ
പ്രചരിച്ചിരുന്നു.എന്നാൽ അതിൽ ഞട്ടിക്കുന്ന ഒന്നായിരുന്നു പ്രിയങ്ക ചോപ്ര സാത്താൻ ആരാധകയാണെന്നത്.

 ബോളിവുഡിൽ ഗോഡ്ഫാദർമാർ ഇല്ലാതിരുന്നിട്ടും കുറഞ്ഞ കാലത്തിനുള്ളിൽ കരിയറിൽ ഇത്രയും
വിജയം കരസ്ഥമാക്കാൻ കാരണം സാത്താൻ സേവ നടത്തിയിട്ടാണെന്ന് ചിലർ ആരോപിച്ചിരുന്നു.ഇപ്പോഴിതാ
ഇക്കാര്യത്തെ കുറിച്ച തുറന്ന് പറയുകയാണ് നടി. പ്രിയങ്ക ചോപ്രയുമായി രൺവീർ അല്ലാബാദി
നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ കരിയറിൽ വിജയം
നേടാൻ പിശാചുമായി ചില ഉടമ്പടികളിലേർപ്പെട്ടു എന്നു കേൾക്കുന്നു, നിങ്ങളൊരു ഒരു സാത്താനിക്
ആരാധികയാണോ എന്നായിരുന്നു ചോദ്യം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/priyankaa.jpg?resize
=1280%2C720&ssl=1)

അതോ സമയം ഈ ചോദ്യം കേട്ട് ചിരിയടക്കാൻ പ്രയാസപ്പെട്ടുകൊണ്ട്. ‘ഭയങ്കരം! എന്നാണ് പ്രിയങ്ക
ചോപ്ര മറുപടി നൽകിയത്. ഇക്കാര്യമറിഞ്ഞാൽ ‘ശിവ് ജി എന്നോട് വളരെ അസ്വസ്ഥനാകും’ എന്നും
പ്രിയങ്ക പറഞ്ഞു.കത്രീന കൈഫും ആലിയ ഭട്ടും അഭിനയിക്കുന്ന ഫർഹാൻ അക്തറിന്റെ ജീ ലെ സരായാണ്
പ്രിയങ്ക ചോപ്ര അടുത്ത ബോളിവുഡ് ചിത്രം
