# എന്റെ കഴിവ് അല്ലായിരുന്നു അവർക്ക് വേണ്ടിയിരുന്നത്

- Link: https://ml.b4blaze.com/film-news/priyanka-chopra-about-shootting
- Published: 2023-05-25T08:57:27+05:30
- Author: Rahul

പ്രിയങ്ക ചോപ്രയെ അറിയാത്ത ആരാധകർ കുറവാണ്. തന്റെ കഴിവ് കൊണ്ട് തന്നെ  താരത്തിന് കോടിക്കണക്കിനു
ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം
ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. പ്രിയങ്ക ചോപ്രയുമായുള്ള 
വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ സ്‌ഥിര  സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹോളിവുഡ് 
താരവു ഗായകനുമായ നിക് ജോനാസ്. താര വിവാഹം നടന്നത്  ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും
ഒടുവിലായിരുന്നു. ഇരുവരുടെയും  പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശ്നം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priyanka1-1.jpg?
resize=2048%2C1367&ssl=1)

നിരവധി വിമർശനങ്ങൾ ആണ് താരങ്ങൾക്ക് അതിന്റെ പേരിൽ നേരിടേണ്ടി വന്നിട്ടുള്ളതും. വിവാഹം
കഴിഞ്ഞ നാൾ മുതൽ തന്നെ ഇരുവരും തമ്മിൽ പിരിയുന്നു എന്ന തരത്തിൽ ഉള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
എന്നാൽ ഇതിനോട് ഒന്നും പ്രിയങ്കയോ നിക്കോ പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ആണ് സറോഗസി
വഴി ഇരുവർക്കും ഒരു പെണ്കുഞ്ഞു ജനിച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും ഇവർ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഒരിക്കൽ ഷൂട്ടിങ് സെറ്റിൽ വെച്ച് താൻ നേരിട്ട മോശം അനുഭവം തുറന്ന് പറയുകയാണ്
പ്രിയങ്ക ചോപ്ര. ചില സെറ്റിൽ ഇത്തരത്തിൽ ഉള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും
താരം പറഞ്ഞു. എന്നാൽ എല്ലാവരും അങ്ങനെ അല്ല എന്നും താരം കൂട്ടിച്ചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/priyanka1.jpg?resize
=1200%2C675&ssl=1)

താരത്തിന്റെ വാക്കുകൾഇങ്ങനെ, ഷൂട്ടിങ്ങിനു വേണ്ടി സംവിധായകനും മറ്റുള്ളവരും എന്നെ സമീപിച്ചു.
ഞാൻ അഭിയനയിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഷൂട്ടിങ്ങിന് വന്നപ്പോൾ അവർ 
ചില ഡിമാന്റുകൾ ഒക്കെ പറഞ്ഞു. എന്നാൽ അത് എന്നോട് നേരിട്ട് ആയിരുന്നില്ല, എന്റെ സ്റ്റൈലിസ്റ്റിനോട്
ആണ് അവർ പറഞ്ഞത്. ഒരു രംഗം ഷൂട്ട് ചെയ്യുമ്പോൾ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്റെ അടിവസ്ത്രം
മാറികിടക്കണം എന്ന്. മറ്റുള്ളവർ സിനിമ കാണാൻ വരുന്നത് ഇതൊക്കെ കാണാൻ വേണ്ടി അല്ലെ എന്നും
അവർ എന്റെ സ്റ്റൈലിസ്റ്റിനോട് പറഞ്ഞു. അവർ ഈ കാര്യം വന്നു എന്നോട് പറഞ്ഞു. എന്നാൽ അവിടെ
എന്റെ കഴിവിന് അല്ലായിരുന്നു വില. അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അത് കൊണ്ട്
തന്നെ ഞാൻ അഡ്വാൻസ് വാങ്ങിയ പണം തിരികെ കൊടുത്തിട്ട് അവിടെ നിന്ന് ഇറങ്ങി എന്നുമാണ്
പ്രിയങ്ക പറഞ്ഞത്.
