# പ്രിയങ്ക ചോപ്രയും വിവാഹമോചനത്തിലേക്ക്

- Link: https://ml.b4blaze.com/film-news/priyanka-chopra-and-nikk-geting-divorce
- Published: 2021-11-23T09:28:06+05:30
- Author: Rahul

ആരാധകരെ ഏറെ ഞെട്ടിച്ച വിവാഹമോചന വാര്‍ത്തയായിരുന്നു സാമന്ത-നാഗചൈതന്യ ജോഡികളുടേത്.
ഒരു മലയാള സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും സാമന്തയോട് മലയാളികള്‍ക്ക് 
ഒരു പ്രത്യേക സ്‌നേഹമായിരുന്നു. പത്തു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നാഗചൈതന്യയെ സാമന്ത
വിവാഹം കഴിച്ചത്. നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന തൊട്ടുമുന്‍പ് ആയിരുന്നു ഇരുവരുടെയും
വിവാഹ മോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ അതിനും മാസങ്ങള്‍ക്ക് 
മുമ്പ് തന്നെ ഇരുവരും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സാമന്ത ഇന്‍സ്റ്റഗ്രാം
അക്കൗണ്ടിലെ പേര് മാറ്റിയപ്പോള്‍ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സാമന്ത അക്കിനേനി
എന്നായിരുന്നു നടിയുടെ ആദ്യത്തെ ഇന്‍സ്റ്റാഗ്രാം പേര്. വിവാഹശേഷം ആയിരുന്നു സാമന്ത 
അക്കിനേനി എന്ന് മാറ്റിയിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം സാമന്ത ഇന്‍സ്റ്റഗ്രാമില്‍
പഴയ പേര് തന്നെ മാറ്റി സ്വീകരിക്കുക ആയിരുന്നു.

 ഇപ്പോഴിതാ, മറ്റൊരു വിവാഹമോചന വാര്‍ത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അത് 
മറ്റാരുമല്ല, സാക്ഷാല്‍ പ്രിയങ്ക ചോപ്ര തന്നെ. പ്രിയങ്ക ചോപ്ര വിവാഹമോചനം നേടാന്‍ പോവുകയാണ്
എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സാമന്ത ചെയ്തത് പോലെ തന്നെ
ഇന്‍സ്റ്റഗ്രാമില്‍ നിന്നും നിക്കിന്റെ പേര് പ്രിയങ്കയും വെട്ടി മാറ്റിക്കഴിഞ്ഞിരിക്കുകയാണ്.
2018 ലായിരുന്നു ഇരുവരുടേയും വിവാഹം. എന്തായാലും ഇരുവരും തമ്മിലുള്ള ദാമ്പത്യജീവിതം
അത്ര സുഖകരമല്ല എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
