# അയോധ്യ രാമ ക്ഷേത്രം സന്ദർശിച്ച് പ്രിയങ്ക ചോപ്ര; കൂടെ നിക്കും മകൾ മാൾട്ടി മറീയും, ചിത്രങ്ങൾ വൈറൽ

- Link: https://ml.b4blaze.com/film-news/priyanka-chopra-asks-malti-marie-to-say-ayodhya-as-they-visit-ram-mandir-with-nick-jonas
- Published: 2024-03-21T12:34:08+05:30
- Author: Ajay

കുടുംബത്തിനൊപ്പം അയോധ്യ രാമ ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവും
അമേരിക്കൻ ഗായകനുമായ നിക്ക് ജൊനാസ് മകൾ മാൾട്ടി മറീ എന്നിവർക്കൊപ്പമാണ് താരം അയോധ്യയിൽ
എത്തിയത്. വെള്ള കുർത്ത അണിഞ്ഞാണ് നിക്ക് എത്തിയത്.

>  
> View this post on Instagram
>  
> [A post shared by Priyanka (@priyankachopra)](https://www.instagram.com/p/C4vlrRrteyr/?utm_source=ig_embed&utm_campaign=loading)

മഞ്ഞ സാരിയാണ് പ്രിയങ്ക ധരിച്ചിരുന്നത്. മകളേയും കയ്യിലെടുത്ത് ക്ഷേത്രത്തിൽ പ്രവേശിച്ച
പ്രിയങ്കയേയും നിക്കിനേയും ഷോൾ അണിയിച്ച്‌ ക്ഷേത്ര അധികൃതർ സ്വീകരിക്കുകയായിരുന്നു.
ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
