# “ഭര്‍ത്താവ് എന്നേക്കാള്‍ 10 വയസ്സ് ചെറുപ്പം” !! പൊതുവേദിയില്‍ തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര, സദസ്സിലുള്ളവരുടെ പ്രതികരണം ഇങ്ങനെ…

- Link: https://ml.b4blaze.com/film-news/priyanka-chopra-family-roast
- Published: 2021-11-25T20:03:51+05:30
- Author: Rahul

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളിലൊന്നാണ് നടി പ്രിയങ്ക ചോപ്രയുടെയും
ഭര്‍ത്താവ് നിക്ക് ജോനാസിന്റെയും വിവാഹ മോചനം. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നും
നിക് ജൊനാസിന്റെ പേര് നടി തന്റെ പേരില്‍ നിന്ന് വെട്ടിമാറ്റിയതാണ് വിവാദങ്ങള്‍ക്ക് 
തുടക്കമായത്. ഇരുവരും വേര്‍പിരിയുകയാണെന്നും അതിന്റെ സൂചനയായാണ് പ്രിയങ്കയുടെ പേരിലെ
മാറ്റം എന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/priyanka-nick-cover-
photo-d0814b635cd44e1fb6bf6cca4f1b3b53-300x300.jpg?resize=866%2C866&ssl=1)

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്രയുടെ അമ്മ തന്നെ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത്
എത്തിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ട് ഇപ്പോഴിതാ പുതിയ കോമഡി പരമ്പരയ്ക്ക് തുടക്കമിടുകയാണ്
പ്രിയങ്കയും ജൊനാസ് കുടുംബവും. നെറ്റ്ഫ്‌ളിക്‌സിന്റെ ബാനറിലാണ് പരിപാടി ഒരുങ്ങുന്നത്.
ഇതിന്റെ ഒരു വീഡിയോ പ്രിയങ്ക തന്നെ പുറത്ത് വിട്ടിരുന്നു. ‘ദ് ജോനാസ് ബ്രദേഴ്സ് ഫാമിലി
റോസ്റ്റ്’ എന്നാണ് പുതിയ പരമ്പരയുടെ പേര്. ജോനാസ് സഹോദരന്മാരായ നിക്കും ജോയും കെവിനും
അവരുടെ കുടുംബവും ജൊനാസ് ഫാമിലി റോസ്റ്റിന്റെ ഭാഗമാകുന്നുണ്ട്. ഈ ഷോയില്‍ വെച്ചാണ് 
താനും ഭര്‍ത്താവ് നിക് ജൊനാസും തമ്മില്‍ 10 വയസ്സ് വ്യത്യാസം ഉണ്ടെന്ന് താരം തുറന്ന്
പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/priynkaaaaaaaa-300x184.
jpg?resize=833%2C511&ssl=1)

പ്രായക്കുറവുള്ള ഭര്‍ത്താവിനെ പോപ്പ് സംസ്‌കാരം പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ ടിക് 
ടോക് നന്നായി ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് തന്നെ പഠിപ്പിച്ചത് നിക്കാണ് എന്നും പ്രിയങ്ക
വേദയില്‍ വെച്ച് പറയുന്നു. ഭര്‍ത്താവ് തന്നെക്കാള്‍ പ്രായം കുറവാണെന്ന് പ്രിയങ്ക പറഞ്ഞപ്പോള്‍
വലിയ കൈയ്യടിയാണ് സദസ്സില്‍ നിന്നും ഉയര്‍ന്നത്.

 
