# പ്രിയങ്ക ചോപ്രയുടെ വിവാഹ മോചനം!! നടിയുടെ അമ്മ പറയുന്നത് ഇങ്ങനെ…

- Link: https://ml.b4blaze.com/film-news/priynka-chopra-divorce-news
- Published: 2021-11-23T20:00:50+05:30
- Author: Rahul

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് സിനിമാ മേഖലയില്‍ 
തന്നെ തിരക്കുള്ള മുന്‍നിര നായികമാരില്‍ ഒരാള്‍. ഇപ്പോള്‍ താരത്തെ കുറിച്ച് ചില അഭ്യൂഹങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്ക വിവാഹ മോചനത്തിലേക്ക്
പോകുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന്
ശേഷമായിരുന്നു പ്രിയങ്കയും നിക്ക് ജോഹനാസും ആയുള്ള വിവാഹം. പേരുകേട്ട ഒരു ഗായകനാണ് 
ഇദ്ദേഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/nick-1582776310-
300x223.jpg?resize=866%2C644&ssl=1)

പ്രൗഢഗംഭീരമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. നിരവധി ആരാധകര്‍ ദമ്പതികള്‍ക്ക് ഉണ്ട്.
ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകരിപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം,
ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് നിക്കിന്റെ കുടുംബ പേരായ ജോനാസ്  പ്രിയങ്ക നീക്കിയിരുന്നു.
ഇതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഇതോടെ പലതരത്തിലുള്ള പ്രചരണങ്ങളും തുടങ്ങി.
പ്രചരണങ്ങള്‍ ശരിവെച്ചു കൊണ്ടുള്ള ചര്‍ച്ചകളും തുടങ്ങി. സമൂഹമാധ്യമങ്ങളില്‍ ഇതിനെ ചൊല്ലി
ഉള്ള ചൂട് ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രിയങ്ക ഇതിനെപ്പറ്റി ഒന്നും പ്രതികരിച്ചിട്ടില്ല
എന്നതും ശ്രദ്ധേയമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/949040-nick-jonas-
priyanka-chopra-300x169.jpg?resize=891%2C502&ssl=1)

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രിയങ്കയുടെ അമ്മ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇതെല്ലാം അസംബന്ധങ്ങളാണ് എന്നാണ് പ്രിയങ്കയുടെ അമ്മ മാധു ചോപ്ര പ്രതികരിച്ചത്. പുറത്ത്
വന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നും അവര്‍ പ്രതികരിച്ചു.

 
