# ആ  ചിത്രത്തിൽ സുരേഷ്‌ഗോപിയുടെ തലയാട്ടൽ കണ്ടു ജനം കൂവി ദിനേശ് പണിക്കർ!!

- Link: https://ml.b4blaze.com/film-news/prnaya-varnnangal-movie-about-in-dinesh-panickar
- Published: 2022-11-24T15:54:50+05:30
- Author: Suji

ഒരുകാലത്തു ക്യാമ്പസ് ചിത്രങ്ങളിൽ ഒരു ഹിറ്റ് ചിത്രം തന്നെയായിരുന്നു പ്രണയ വർണ്ണങ്ങൾ.
ഈ ചിത്രത്തിലെ  ഗാനത്തിൽ സുരേഷ് ഗോപിയുടെ അഭിനയം കണ്ടു തീയറ്ററിൽ നിന്നും ജനം കൂവിയെന്നു൦,
അതുകൊണ്ടു ചിത്രത്തിലെ ചില ഭാഗങ്ങൾ തങ്ങൾക്ക് ക്യൂട്ട് ചെയ്‌യേണ്ടി വന്നു നിർമാതാവ്
ദിനേശ് പണിക്കർ പറയുന്നു. ഈ ചിത്രത്തിലെ കണ്ണാടിക്കൂടും കൂട്ടിൽ എന്ന ഗാനം ശരിക്കും
ഞങ്ങൾ ഹിറ്റ് ആകുമെന്ന് വിചാരിച്ചതാണ്.

ഇത് മദ്രാസിൽ ഷൂട്ട്‌  ചെയ്‌യാം എന്നാണ് കരുതിയത്, എന്നാൽ സിബിക്ക് ഇത് രാജസ്ഥാനിൽ 
വെച്ച് വേണമെന്ന് നിർബന്ധം ആയിരുന്നു. അവിടെ ദയ സിനിമയുടെ ഷൂട്ടിങ്ങിനായി മഞ്ജു അവിടെ
ഉണ്ട് അപ്പോൾ  സുരേഷ് ഗോപി മാത്രം എത്തിയാൽ മതിയല്ലോ . അങ്ങനെ എന്തായാലും ഷോട്ടിങ് 
അവസാനിച്ചു. സിനിമ ഇറങ്ങിയ ഒന്നോ, രണ്ടോ ആഴ്ച ഭയങ്കര ടെൻഷനായിരുന്നു.

സുരേഷ് ഗോപി തലയാട്ടി പാടുന്ന കണ്ണാടിക്കൂട് എന്ന പാട്ട് എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ
ഒന്നായിരുന്നു. എന്നാൽ ആ പാട്ട് കട്ട് ചെയ്ത് കളയണമെന്ന് പലരും ആവശ്യപ്പെട്ടു. കാരണം
സുരേഷ് ഗോപി തലയാട്ടുമ്പോൾ തിയേറ്ററിൽ ജനം കൂവുകയാണ്,അങ്ങനെ കുറച്ചു ഭാഗങ്ങൾ കളഞ്ഞു
എങ്കിലും പടം  സൂപ്പർ  ഹിറ്റ് ആയി മാറുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/dinesh-panickar-
1.jpg?resize=550%2C550&ssl=1)
