# ഇതിൽ കൂടുതൽ ഇനി എന്ത് വേണം! പഴഞ്ചൻ പ്രണയം ടീമിന്റെ സ്വപ്ന സമ്മാനം സംവിധായകനെ തേടി എത്തി

- Link: https://ml.b4blaze.com/film-news/producer-gifted-royal-enfield-classcic-350-to-pazhanjan-pranayam-director
- Published: 2023-12-27T19:54:26+05:30
- Author: Gargi

പഴഞ്ചൻ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്ത ബിനീഷ് കളരിക്കലിന് ബുള്ളറ്റ് സമ്മാനമായി
നൽകി ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഫേസ്ബുക്കിൽ ബിനീഷ് തനിക്ക് കിട്ടിയ സ്നേഹ സമ്മാനത്തെ
കുറിച്ച് അറിയിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/pazhanjan-pranayam.
jpg?resize=1280%2C720&ssl=1)

**ബിനീഷിന്റെ പോസ്റ്റ് വായിക്കാം**

“പഴഞ്ചൻ പ്രണയം” ❤️ 2023❤️ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷം❤️
 ഇത്രയും വലിയ തുടക്കം
ലഭിച്ചത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു
സിനിമ, അതുപോലെ എന്റെ ഭാര്യയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു ബുള്ളറ്റ്. ഇത്
രണ്ടും യാഥാർഥ്യമായത് ഈ വർഷമാണ്.അതിന് കാരണമായത് എന്റെ ഇടതു വശത്തു നിൽക്കുന്നവരാണ്
ബിനു എസ്, വൈശാഖ് രവി ഫ്രയ്മിൽ ഇല്ലാത്ത സ്റ്റാൻലി ജോഷുവ . ആത്മാർത്ഥമായി ആഗ്രഹിക്കുകയും
ശ്രമിക്കുകയും ചെയ്താൽ ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും കുറച്ചുപേർ എങ്കിലും കൂടെ
ഉണ്ടാവും എന്നതിന്റെ ഉദാഹരണം ആണ് ഞാൻ.എന്നെ വിശ്വസിച്ചു പണം മുടക്കി, അവസാനം വരെ കൂടെ
നിന്നവരാണിവർ. ആ വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തിയത് നിങ്ങൾ പ്രേക്ഷകർ ഓരോരുത്തരുമാണ്.
ഒരു സിനിമ റിലീസ് ചെയ്യുന്നതോടു കൂടി ഡയറക്ടർ ഉൾപ്പെടെ ബാക്കി എല്ലാരുടേം ജോലി കഴിയും
പക്ഷെ ഒരു പ്രൊഡ്യൂസർക് അതിനു ശേഷമാണ് റിസൾട്ട് അറിയാൻ സാധിക്കുക..ഇന്ന് ഇപ്പോൾ ആ റിസൾട്ട്
ആയിട്ടാണ് എനിക്ക് ഈ ബുള്ളറ്റ് ഇവർ സമ്മാനിച്ചത്. അതിന് നിങ്ങളോട് ഒരുപാട് നന്ദി..പഴഞ്ചൻ
പ്രണയം ടീമിനോടും എന്റെ ആത്മാർത്ഥമായ നന്ദി ???????? ഞാൻ ഇപ്പോൾ എന്റെ അടുത്ത ചിത്രത്തിന്റെ
പണിപ്പുരയിലാണ് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പഴഞ്ചൻ പ്രണയത്തിന് നൽകിയത് 
പോലെ തന്നെ, ഇനിയും ഉണ്ടാവണം..”

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/pazhanjan-pranayam-
1.jpg?resize=1119%2C583&ssl=1)

റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി കഴിഞ്ഞ മാസം തീയേറ്ററുകളിൽ
പ്രദർശനമാരഭിച്ച ചിത്രമായിരുന്നു പഴഞ്ചൻ പ്രണയം. ഒരു ഫീൽ ഗുഡ് എന്റർടൈനറായ ‘പഴഞ്ചൻ 
പ്രണയം ‘ നിർമ്മിച്ചത് ഇതിഹാസ മൂവിസിന്റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവരാണ്.
ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ചിത്രത്തിന്റെ ക്രീയേറ്റീവ്
കോൺട്രിബ്യൂട്ടറായി പ്രവർത്തിച്ചു. തിയേറ്ററിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം
നിരൂപക പ്രശംസ നേടിയിരുന്നു.
