# ഇത്രയും നല്ല നടി ആയിട്ടും ഒരു ആർട്ടിസ്റ്റ് പോലും ചെയ്യാത്ത കാര്യം സുകന്യ ചെയ്യ്തു, നടിയെ കുറിച്ച് നിർമാതാവ് 

- Link: https://ml.b4blaze.com/film-news/producer-shiva-about-actors-sukanya
- Published: 2024-06-06T16:53:17+05:30
- Author: Suji

എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് സുകന്യ, ഇപ്പോൾ താരത്തെ കുറിച്ച്
തമിഴ് നിർമാതാവ് ശിവ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഇത്ര വലിയ നടിയായിരുന്നിട്ടും
ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാനും സുകന്യ ഒരുക്കമായിരുന്നു
എന്നാണ് ശിവ പറയുന്നത്, സിനിമാ ലൊക്കേഷനിൽ വെച്ച് ഉണ്ടായ അനുഭവമാണ് നിർമാതാവ് പറയുന്നത്,
പ്രഭുവിനൊപ്പം താന്‍ നിര്‍മ്മിച്ച സിനിമയുടെ ചിത്രീകരണം ഗോബിചെട്ടി പാളയം എന്ന സ്ഥലത്ത്
വെച്ചാണ് നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/su2.jpg?resize=590%
2C391&ssl=1)

ചിത്രത്തിലെ മെയിന്‍ ആര്‍ട്ടിസ്റ്റായ സുകന്യയ്ക്ക് വിചാരിച്ച പോലെ ഒരു മുറി കിട്ടിയില്ല.
സത്യത്തിൽ  സാധാരണയുള്ള  ഒരു മുറി പോലും അവിടെ കിട്ടിയില്ല ,. പക്ഷേ അവര്‍ അവിടെ ഉണ്ടായിരുന്ന
മുറിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുക്കമായിരുന്നു. എന്നാൽ പക്ഷെ ആ മുറിയില്‍ ഒരു ജനല്‍
പോലും ഇല്ലായിരുന്നു. അവര്‍ക്ക് അത് കൊടുക്കേണ്ട സാഹചര്യം വന്നെങ്കിലും അവര്‍ അതില്‍
അഡ്ജസ്റ്റ് ചെയ്യാന്‍ ഒരുക്കമായിരുന്നു. അങ്ങനെ സുകന്യയും മാതാപിതാക്കളും ആ മുറിയില്‍
താമസിച്ച്,അങ്ങനെയാണ് ആ ചിത്രത്തിൽ അവർ അഭിനയിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/suk1.jpg?resize=
596%2C428&ssl=1)

ഒരു കാലത്ത് സിനിമയില്‍ വലിയ ചലനം സൃഷ്ടിച്ച നായികയായിരുന്നു സുകന്യ. നിരവധി ഹിറ്റ്
സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന സുകന്യയ്ക്ക് മലയാളത്തിന് പുറമേ തമിഴിലും അവിസ്മരണീയമായ
ഒരുപിടി സിനിമകള്‍ ലഭിച്ചു.ഇപ്പോള്‍ സിനിമയിലത്ര സജീവമല്ലെങ്കിലും നൃത്ത രംഗത്ത് സുകന്യ
സജീവമാണ്,
