# കെ.ജി.എഫ് ഒന്നും പുഷ്പയ്ക്ക് ഒരു വിഷയം അല്ല…!

- Link: https://ml.b4blaze.com/film-news/producer-y-ravi-shankar-about-pushpa-2
- Published: 2022-05-04T12:53:16+05:30
- Author: Rahul

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് പുഷ്പ. രശ്മിക മന്ദാന,
ജഗദീഷ് പ്രതാപ്, സുനില്‍.. തുടങ്ങിയവര്‍ ചേര്‍ന്ന് അഭിനയിച്ച സിനിമ വമ്പന്‍ ഹിറ്റായി
മാറിയിരുന്നു. ഈ വിജയത്തില്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസിലാണ്. ഫഹദ് ആയിരുന്നു ചിത്രത്തില്‍ ആര്യയുടെ
പ്രതിനായകനായി എത്തിയത്. വില്ലനായുള്ള ഫഹദിന്റെ അഭിനയം ഏറെ പ്രശംസകള്‍ നേടിയിരുന്നു.
സംവിധാനം, ഗാനങ്ങള്‍ എന്നിവയെല്ലാം കൊണ്ട് ഹിറ്റായ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള
കട്ട വെയ്റ്റിംഗിലാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/pushpa-2-300x169.
jpg?resize=1079%2C608&ssl=1)

ഒന്നാം ഭാഗം ഹിറ്റായി മാറിയതോടെ രണ്ടാം ഭാഗത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ വാര്‍ത്തകളും
ആരാധകരില്‍ ചര്‍ച്ചയാവുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു… കെജിഎഫ് വന്‍
വിജയമായതോടെ പുഷ്പയുടെ തിരക്കഥ മാറ്റി എഴുതി എന്നും ഇത് കെജിഎഫിനെ വെല്ലുന്ന രീതിയില്‍
മാറ്റി എഴുതാന്‍ വേണ്ടിയാണെന്നും വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാലിപ്പോള്‍ ഇത്തരം
വാര്‍ത്തകള്‍ പാടെ എഴുതി തള്ളിക്കൊണ്ട് പുഷ്പയുടെ നിര്‍മ്മാതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kgf-stanly-300x169.
jpg?resize=1156%2C651&ssl=1)

കെജിഎഫ് 2 എങ്ങനെയാണ് പുഷ്പ 2വിനെ ബാധിക്കുക? എന്നാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ വൈ
രവി ശങ്കര്‍ ചോദ്യമുയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം
പ്രതികരിച്ചത്. തിരക്കഥയില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്നും ഞങ്ങളുടെ കൈവശം ഹൈ
വോള്‍ടേജ് തിരക്കഥയുണ്ട് എന്നും പിന്നെ ഞങ്ങള്‍ എന്തിന് അതില്‍ മാറ്റങ്ങള്‍ വരുത്തണം
എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/pushpaa1-300x169.
jpg?resize=1150%2C648&ssl=1)

ചന്ദനമരം കള്ളക്കടത്തു ചെയ്യുന്ന പുഷ്പരാജ് എന്ന കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ സിനിമയില്‍
എത്തിയത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ ആയിരുന്നു
അല്ലു അര്‍ജുന്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്.
