# ബോളിവുഡ് താരത്തിന്റെ വരെ റെക്കോർഡ് തിരുത്തിക്കുറിച്ചു ; വില്ലനാകാൻ വാങ്ങുന്നത് 25 കോടി, ഏറ്റവുമധികം പ്രതിഫലം വാങ്ങിയ വില്ലനായി തെന്നിന്ത്യൻ താരം

- Link: https://ml.b4blaze.com/film-news/project-k-update
- Published: 2023-07-16T15:43:11+05:30
- Author: Shilpa

നായകന്മാർ തന്നെ വില്ലൻ കഥാപാത്രങ്ങളെയും ഒരു മടിയും കൂടാതെ അഭിനയിക്കുന്ന കാലമാണ് 
ഇത്. പല സിനിമകളിലായി ഒരേ സമയം നായകനായും വില്ലനായും വരെ പല താരങ്ങളും ഇതിനോടകം തന്നെ
അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ വില്ലൻ
സെയ്ഫ് അലി ഖാൻ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-153053-300x247.png?resize=726%2C598&ssl=1)

പ്രഭാസ് ചിത്രം ആദിപുരുശിൽ രാവണനായി അഭിനയിക്കാൻ 10 കോടി രൂപയാണ് സെയ്ഫ് അലി ഖാൻ പ്രതിഫലമായി
വാങ്ങിയത്. എന്നാൽ ആ റെക്കോർഡുകൾ എല്ലാം ഇനി പഴങ്കഥ. സെയ്ഫ് അലി ഖാന്റെ റെക്കോർഡ് തിരുത്തി
കുറിച്ചിരിക്കുകയാണ് ഒരു തെന്നിന്ത്യൻ താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-154139-300x164.png?resize=841%2C460&ssl=1)

പ്രഭാസിന്റെ പുത്തൻ ചിത്രമായ പ്രൊജക്റ്റ് കെയിൽ വില്ലനായി എത്തുന്ന തെന്നിന്ത്യൻ താരം
വാങ്ങുന്ന പ്രതിഫലം 25 കോടി രൂപയാണ്. ഈ റെക്കോർ ഇട്ടിരിക്കുന്നത് ഉലകനായകൻ കമൽ ഹാസനാണ്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ചിത്രത്തിലൂടെയായിരുന്നു കമൽ ഹാസൻ വീണ്ടും
സിനിമയിലേക്ക് തിരികെ എത്തിയത്. എന്തായാലും ഈ പുത്തൻ വാർത്ത കമൽ ഹാസന്റെ ആരാധകർ ഒന്നടങ്കം
ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-154122-300x215.png?resize=867%2C621&ssl=1)
