# കാശ്മീരിന്റെ മനോഹാരിതയില്‍ നൃത്തമാടി മൃണാള്‍; സീതാ രാമത്തിലെ കണ്ണില്‍ കണ്ണില്‍ ഗാനത്തിന്റെ പ്രൊമോ പുറത്ത്

- Link: https://ml.b4blaze.com/film-news/promo-of-kannil-kannil-song-of-sita-ramam-is-out
- Published: 2022-07-16T18:31:37+05:30
- Author: Rahul

മഹാനടിക്കു ശേഷം ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’.
ഹനു രാഘവപ്പുടിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ സെനിക വേഷത്തിലാണ് ദുല്‍ഖര്‍
എത്തുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്.
ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ
പ്രവര്‍ത്തകര്‍. കണ്ണില്‍ കണ്ണില്‍ എന്ന് തുടങ്ങുന്ന പാട്ട് സോണി മ്യൂസിക് സൗത്ത് യൂട്യൂബ്
ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mrinal.jpg?resize
=1280%2C720&ssl=1)

മഞ്ഞ് വീഴുന്ന കാശ്മീര്‍ താഴ്വരയിലെ മൃണാള്‍ താക്കറിന്റെ നൃത്തമാണ് പാട്ടിന്റെ ഏറ്റവും
വലിയ ഹൈലൈറ്റ്. അരുണ്‍ അറ്റ്‌ലിയുടേതാണ് വരികള്‍. ഹരി ശങ്കര്‍ കെ.എസും, സിന്ദൂരി എസും
ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഗാനത്തിന്റെ തെലുങ്ക്, തമിഴ് വേര്‍ഷനുകളും സോണി മ്യൂസിക് സൗത്ത് പുറത്ത് വിട്ടിട്ടുണ്ട്.

കശ്മീരില്‍ സേവനത്തിലുള്ള സൈനികോദ്യോഗസ്ഥനായ ലഫ്റ്റനന്റ് റാം ആയാണ് ദുല്‍ഖര്‍ എത്തുന്നത്.
ദുല്‍ഖര്‍ റാം ആയെത്തുമ്പോള്‍ സീത എന്ന നായികാ കഥാപാത്രമായി മൃണാള്‍ ഥാക്കൂര്‍ ആണ് 
എത്തുന്നത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയ കഥയുമാണെന്ന്
ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി 
എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും നേരത്തേ സംവിധായകന്‍
വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ രശ്മിക മന്ദാന, സുമന്ദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നുണ്ട്.
