# അജു വർഗീസിനെ ശരിക്കും ഞെട്ടിച്ച് ആ തിരക്കഥ; ‘ഫീനിക്‌സ്’ പ്രോമോ വീഡിയോ വൈറൽ!

- Link: https://ml.b4blaze.com/film-news/promo-video-of-phoenix-movie
- Published: 2023-05-29T13:07:20+05:30
- Author: Ajay

തന്‌റെ സിനിമയുടെ തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസിനെ ശരിക്കും ഞെട്ടിച്ച്‘
ഫീനിക്‌സ്’ എന്ന ചിത്രത്തിന്റെ തിരക്കഥ. വായിക്കുന്നതിനായി പേജുകൾ മറിക്കുമ്പോൾ ലൈറ്റ്
ഓഫ് ആകുന്നു. പേജ് മടക്കി വയ്ക്കുമ്പോൾ വീണ്ടും ലൈറ്റ് ഓൺ ആവുകയാണ്. എന്തോ ഒരു പിശക്
പോലെ…. പിന്നെ നോക്കിയപ്പോൾ അജു കണ്ട കാഴ്ച എന്താണെന്നോ? തിരക്കഥയ്ക്കുള്ളിൽ മറ്റൊരു
തിരക്കഥ ഒരുക്കി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുകയാണ് വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന‘
ഫീനിക്‌സ്’ പ്രോമോ വീഡിയോ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/MIYHUN-1.jpg?resize
=1280%2C720&ssl=1)

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ ഒരുക്കുന്ന സിനിമയുടെ പ്രാമോ വീഡിയോ 
പുറത്തിറങ്ങി. ‘ഫീനിക്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്,
ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/aju-f.jpg?resize
=1280%2C720&ssl=1)

ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും
സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസുമാണ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ
റിനീഷ് കെ.എൻ. നിർമ്മിക്കുന്ന സിനിമയാണ് ‘ഫീനിക്സ്’.എഡിറ്റർ നിതീഷ് കെ.ടി.ആർ., കഥ വിഷ്ണു
ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്‌സ് സേവ്യർ.
