# ചിരഞ്ജീവിയുടെ സിനിമയിൽ അവസരം ലഭിച്ചിട്ടും ആടുജീവിതം കാരണം അത്  നഷ്ട്ടപെട്ടു, പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prthiviraj-about-chiranjeevi-movie
- Published: 2024-04-01T12:16:35+05:30
- Author: Suji

പൃഥ്വിരാജ്, ബ്ലെസ്സി ചിത്രം ആടുജീവിതം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്,
ഇപ്പോൾ നടൻ പറയുന്നു തനിക്ക് നല്ലൊരു അവസരം ഹിറ്റ് സ്റ്റാർ ചിരഞ്ജീവിയുടൊപ്പം ഉണ്ടായിട്ടും
ആടുജീവിതം കാരണം അത് നഷ്ട്ടപെട്ടു എന്നാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്
ഈ കാര്യം വെളിപ്പെടുത്തിയത്. 2016 ൽ ചിരഞ്ജീവിയുടെ ചിത്രം സൈറ നരസിംഹ റെഡ്‌ഡിയിലേക്ക്
തന്നെ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു, അതിൽ നല്ലൊരു കഥാപാത്രമായിരുന്നു ലഭിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pr1.jpeg?resize=
640%2C640&ssl=1)

എന്നാൽ താൻ പറഞ്ഞു സോറി സാർ ഞാൻ വലിയ ഒരു പടത്തിനെ കമ്മിറ്റ്മെന്റ് ചെയ്യ്തിരിക്കുകയാണ്
അതിൽ താടിയും, മുടിയും വളർത്തിയ രീതിയിലും, വണ്ണം കുറഞ്ഞരീതിയിലും വേണം അഭിനയിക്കാൻ,
അതുകൊണ്ടു ഇതിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന്. പിന്നീട് ആ സിനിമ മൂന്നു വര്ഷം കഴിഞ്ഞാണ്
റിലീസ് ചെയ്യ്തത്, അതിന്റെ പ്രമോഷൻ ഭാഗമായി തന്നെ കണ്ടു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/chi1.jpg?resize=
804%2C538&ssl=1)

അന്ന് ലൂസിഫർ ഇറങ്ങിയ സമയംയിരുന്നു അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു തനിക്ക് ലൂസിഫർ തെലുങ്കിൽ
ചെയ്യാൻ ആഗ്രഹമുണ്ട്, അതിന്റെ സംവിധായകനായി താൻ  വരാമോ എന്നദ്ദേഹം ചോദിച്ചു, അപ്പോളും
ഞാൻ ഈ ആടുജീവിതത്തിലെ തന്റെ വേഷത്തെ കുറിച്ച് പറഞു, അങ്ങനെ തനിക്ക് ചിരഞ്ജീവി സാറിനൊപ്പം
രണ്ടു പടങ്ങൾ മിസ് ആയി പൃഥ്വിരാജ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/prthi1.jpg?resize
=992%2C564&ssl=1)
