# ബ്ലെസി ചേട്ടന്റെ സിനിമയിൽ ഒരു നടൻ മോശമാവാൻ വളരെ പാടാണ്! അദ്ദേഹവും ഞാനും തമ്മിൽ ഉടക്കിയിട്ടുണ്ട്‌, പൃഥ്വിരാജ് 

- Link: https://ml.b4blaze.com/film-news/prthiviraj-about-director-blessi
- Published: 2024-03-27T16:39:08+05:30
- Author: Suji

പ്രേക്ഷകർ കാത്തിരിക്കുന്ന ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ചിത്രമാണ് ആട് ജീവിതം,
ഇപ്പോൾ നടൻ പൃഥ്വിരാജ് സംവിധായകൻ ബ്ലെസ്സിയെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ 
അഭിമുഖത്തിൽ, ബ്ലെസിച്ചേട്ടന്റെ സിനിമയിൽ ഒരു നടൻ മോശമാവാൻ വലിയ പാടാണ്, പണ്ട് പറയുന്ന
നടൻ, സംവിധയകാൻ എന്ന ഇക്വേഷൻ എല്ലാം ഇപ്പോൾ പോയി കഴിഞ്ഞു. ഈ യാത്ര തുടങ്ങി രണ്ടുമൂന്ന്
വര്ഷം കഴിയുമ്പോൾ ഞാൻ ആക്റ്റർ ബ്ലെസി ചേട്ടൻ സംവിധയകൻ എന്ന ലേബൽ തന്നെ മാറിയിരിക്കും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/prthivi1-3.jpg?resize
=1054%2C610&ssl=1)

ഈ സിനിമയുടെ മേക്കിങ് ഷോർട്ട് കാണുമ്പൊൾ നിങ്ങൾക്ക് മനസിലാകും, ഷൂട്ട് നടക്കുമ്പോൾ 
ഉള്ള വീഡിയോ കാണുമ്പൊൾ എന്നെയും, അദ്ദേഹത്തെയും കാണുമ്പൊൾ നിങ്ങൾക്കറിയാൻ കഴിയും, എനിക്ക്
ഏറ്റവും സ്വാതന്ത്ര്യമുള്ള ഡയറക്ടർ ആണദ്ദേഹം, എന്നാൽ ഇതിനിടയിൽ ഞങ്ങൾ ഉടക്കിടുകയും,
പിണങ്ങുകയും ചെയ്യ്തു എന്നാലും എനിക്ക് അദ്ദേഹത്തിനോട് ആരാധന ആണ് പൃഥ്വിരാജ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/pri1.jpg?resize=
623%2C350&ssl=1)

ഇങ്ങനെ ഒരു മനുഷ്യൻ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ഞാൻ അദ്ദേഹത്തെ കളിയാക്കി പറയാറുണ്ട്
കുടുംബത്തെ നല്ല കാശുണ്ട് അതുകൊണ്ടു ഇത്ര വർഷത്തിൽ ഒരു സിനിമ ഇറക്കിയാലും വലിയ കുഴപ്പമില്ല
എന്ന്, എങ്കിലും അദ്ദേഹത്തിന്റെ ത്വര എന്ന് പറയുന്നത് സിനിമ തന്നെയാണ് പൃഥ്വിരാജ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aadu6.jpg?resize
=748%2C473&ssl=1)

 
