# ഈ സിനിമയിൽ ഞാൻ തുടക്കം മുതലുണ്ട്! ആർക്കും മനസിലായില്ല, അന്ന് 25 വയസ്സ് മാത്രം, പൃഥ്വിരാജ്  

- Link: https://ml.b4blaze.com/film-news/prthiviraj-sukumaran-abut-ravanan-movie
- Published: 2024-04-06T15:39:18+05:30
- Author: Suji

തനിക്ക് 25 വയസുള്ളപ്പോൾ മണിരത്നം സാർ വെച്ച് നീട്ടിയ ചിത്രമായിരുന്നു രാവണൻ, എന്നാൽ
ആ സിനിമ താൻ ചെയ്യുമ്പോൾ ആർക്കും മനസിലായില്ല പൃഥ്വിരാജ് പറയുന്നു ഒരു ഓൺലൈൻ ചാനലിന്
നൽകിയ അഭിമുഖത്തിൽ. അഭിഷേക് ബച്ചനെയും ,ഐശ്വര്യ റായ യുമാണ് അന്നും എല്ലാവര്‍ക്കും അറിയുന്നത്.
മണി സര്‍ ഈ സിനിമയിലേക്ക് വിളിക്കുന്നത് തന്നെ അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവായിരുന്നു.
തമിഴിലെടുക്കുന്ന രാവണന്റെ നായകന്മാരിലൊരാളാണ് തന്റെ കഥാപാത്രമെന്നുംനടൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/rava1.jpg?resize
=581%2C338&ssl=1)

ഞാന്‍ ഈ സിനിമയുടെ സെറ്റില്‍ ആദ്യ ദിവസം മുതലുണ്ടായിരുന്നു. ചിത്രം ഹിന്ദിയില്‍ കൂടി
എടുക്കുന്നതിനാല്‍ ഷൂട്ടിംഗ് സെറ്റിലെ ക്രൂ അംഗങ്ങളില്‍ കൂടുതലും ഹിന്ദിക്കാരാണ്. അവര്‍ക്കെല്ലാവര്‍ക്കും
ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും , വിക്രം സാറിനെയുംഅറിയാം, പക്ഷെ അവര്‍ക്കാര്‍ക്കും
അവിടെ ഇരിക്കുന്ന ഈ ചെക്കന്‍ ആരാണെന്ന് അറിയില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ravanan1.jpg?resize
=698%2C401&ssl=1)

അവര്‍ ആ സമയത്ത് പിറുപിറുക്കുന്നത്, ഇയാളെ അറിയില്ല, ചിലപ്പോള്‍ നല്ല നടന്‍ ആയിരിക്കും
മണി സര്‍ അല്ലേ കാസറ്റ് ചെയ്തിരിക്കുന്നത എന്ന തരത്തിലാണ്.ശരിക്കും പറഞ്ഞാൽ  തനിക്ക്
അത് ഒരു തമാശയായിട്ടാണ് തോന്നിയത്. തനിക്ക്  ആ   വലിയ സെറ്റിലെ ചെ റിയ ഒരു ആട്ടിന്‍കുട്ടിയാവുക
എന്നത് വലിയ ഒരു   എക്‌സ്പീരിയന്‍സ് ആയിരുന്നു ,പൃഥ്വിരാജ് പറയുന്നു,
