# പൊന്നിയിന്‍ സെല്‍വന്‍ തീര്‍ത്ത വിജയം! കല്‍ക്കി ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കി നിര്‍മ്മാതാക്കള്‍!

- Link: https://ml.b4blaze.com/film-news/ps-1-producers-donate-1-crore-to-kalki-krishnamurthy-memorial-trust
- Published: 2022-11-06T12:26:46+05:30
- Author: Sreekumar

മണിരത്‌നം കാലങ്ങളായി പരിശ്രമിച്ച് സിനിമാ പ്രേമികള്‍ക്ക് വേണ്ടി കാത്തുവെച്ച സിനിമയായിരുന്നു
പൊന്നിയിന്‍ സെല്‍വം. സിനിമയുടെ ഒന്നാം ഭാഗം വമ്പന്‍ വിജയം ആയിരുന്നു. സാഹിത്യകാരന്‍
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്‌നം ആ കഥ ബിഗ് സ്‌ക്രീനിലേക്ക്
എത്തിച്ചപ്പോള്‍ സിനിമാ ലോകത്ത് അത് മറ്റൊരു വിസ്മയ ചിത്രം ആയിമാറിയിരുന്നു. ബോക്‌സ്
ഓഫീസില്‍ മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളോടെ കോടികള്‍ വാരിയ സിനിമയുടെ നിര്‍മ്മാതാക്കളെ
കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ponniyin-selvan-
1.jpg?resize=1280%2C720&ssl=1)

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍
ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവനയായി നല്‍കിയിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സാണ് 
നിര്‍മ്മാണം. സംവിധാനത്തോടൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്ര 
നിര്‍മ്മാണ കമ്പനിയും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ മണിരത്‌നവും
സുബാസ്‌കരനും ചേര്‍ന്ന് കല്‍ക്കി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ മകന്‍ കല്‍ക്കി രാജേന്ദ്രനും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ
സാന്നിധ്യത്തിലാണ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സീതാ രവിക്ക് ഒരു കോടിയുടെ ചെക്ക്
നിര്‍മ്മാതാക്കള്‍ കൈമാറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/ps-12.jpg?resize
=1280%2C720&ssl=1)

‘പൊന്നിയിന്‍ സെല്‍വന്‍’ മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. തമിഴിനു
പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.‘
പൊന്നിയിന്‍ സെല്‍വന്റെ’ ആഗോള കളക്ഷന്‍ 500 കോടിയിലേക്ക് കുതിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ
സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.

> Our Chairman [#Subaskaran](https://twitter.com/hashtag/Subaskaran?src=hash&ref_src=twsrc%5Etfw)&
> director [#ManiRatnam](https://twitter.com/hashtag/ManiRatnam?src=hash&ref_src=twsrc%5Etfw)
> donated a sum of Rs 1 Crore to the Kalki Krishnamurthy Memorial Trust.
> A cheque was presented to the trust’s Managing Trustee Seetha Ravi in the presence
> of Kalki Rajendran, son of Kalki.[#PS1](https://twitter.com/hashtag/PS1?src=hash&ref_src=twsrc%5Etfw)
> [#PonniyinSelvan1](https://twitter.com/hashtag/PonniyinSelvan1?src=hash&ref_src=twsrc%5Etfw)
> [@MadrasTalkies_](https://twitter.com/MadrasTalkies_?ref_src=twsrc%5Etfw) [pic.twitter.com/IuyLmMrzEw](https://t.co/IuyLmMrzEw)
> — Lyca Productions (@LycaProductions) [November 5, 2022](https://twitter.com/LycaProductions/status/1588877976497946624?ref_src=twsrc%5Etfw)

വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്,
ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,
ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, തുടങ്ങിയവര്‍ ചേര്‍ന്ന് അഭിനയിച്ച ചിത്രത്തിന്റെ
രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
