# സ്‌ക്രീനില്‍ ആ മുഖം തെളിഞ്ഞതും വിങ്ങിപ്പൊട്ടി പ്രിയപ്പെട്ട അപ്പുവിന്റെ ഭാര്യ….!!

- Link: https://ml.b4blaze.com/film-news/puneet-raj-kumar
- Published: 2021-11-28T17:02:32+05:30
- Author: Rahul

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച്‌കൊണ്ടായിരുന്നു പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ
മരണ വാര്‍ത്ത പുറത്ത് വന്നത്. അദ്ദേഹം ഇന്ന് ഈ മണ്ണില്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ കൂടെയുള്ളവര്‍ക്കും
ആരാധകര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇനി കാലം എത്ര കഴിഞ്ഞാലും പ്രിയപ്പെട്ട
അപ്പുവിന്റെ വിയോഗം ഒരു വിങ്ങലായി അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ കിടക്കും
എന്നതും വാസ്തവം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/thequint_2021-10_56cb4d67-
9f2c-4995-adc3-629cd12b123f_puneet-300x169.jpg?resize=859%2C484&ssl=1)

ഒരു സിനിമാ താരം എന്നതിലുപരി സാധാരണക്കാര്‍ക്ക് വേണ്ടി പുനീത് ചെയ്ത നന്മകളാണ് ഇന്നും
വാഴ്ത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത കേട്ട് നിരവധിപ്പേരാണ് സ്വന്തം 
ജീവന്‍ ബലികഴിച്ചത്. ചിലര്‍ക്ക് അത് കേള്‍ക്കാനുള്ള ത്രാണിപോലും ഇല്ലായിരുന്നു. ഇപ്പോഴിതാ
മണ്‍മറഞ്ഞുപോയ പുനീതിന്റെ പ്രിയപ്പെട്ടവരുടെ കരളലിയിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹ മാധ്യമങ്ങളില്‍
വൈറലായി മാറുന്നത്. പുനീതിനെ അനുസ്മരിച്ച്‌കൊണ്ടുള്ള ചടങ്ങില്‍ നിന്നുള്ള വീഡിയോ ആണ്
ഇത്. അദ്ദേഹത്തിന്റെ അനുസ്മരണചടങ്ങില്‍ അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങള്‍ വീഡിയോ രൂപത്തില്‍
പ്രദര്‍ശിപ്പിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഭാര്യയുടെയും സഹോദരന്റേയും വീഡിയോ ആണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/gdf-300x156.jpg?
resize=906%2C471&ssl=1)

അശ്വിനി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. സഹോദരന്‍ ശിവരാജ് കുമാര്‍ കന്നഡ സിനിമയിലെ
മറ്റൊരു സൂപ്പര്‍താരമാണ്. ഈ ഒരു വാര്‍ത്തയും ആരാധകരെ അങ്ങേയറ്റം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്.
പ്രിയപ്പെട്ട അപ്പുവിന്റെ മുഖം ബിഗ് സ്‌ക്രീനില്‍ വീണ്ടും തെളിഞ്ഞപ്പോള്‍ അവര്‍ക്ക്
സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. ബിഗ് സ്‌ക്രീനില്‍ തെളിയേണ്ട ഒരുപാട് വേഷങ്ങള്‍ ബാക്കിവെച്ചാണ്
അദ്ദേഹം ഈ ലോകത്തോട് തന്നെ വിട പറഞ്ഞത്.
