# പോസിറ്റീവ് റിവ്യൂ കണ്ടതിനു ശേഷമാണ് ആ സിനിമ കണ്ടത് പക്ഷേ എന്നെ തൃപ്തി പെടുത്താൻ ആ സിനിമക്ക് സാധിച്ചില്ല!!

- Link: https://ml.b4blaze.com/film-news/purusha-pretham-new-fb-post
- Published: 2023-03-31T14:22:33+05:30
- Author: Rahul

അലക്‌സാണ്ടർ പ്രശാന്ത്, ദർശന രാജേന്ദ്രൻ ,ജഗദീഷ് എന്നിവർ പ്രധാന താരങ്ങളായി എത്തിയ 
സിനിമയാണ് ‘പുരുഷ പ്രേതം’. ഇക്കഴിഞ്ഞ മാർച്ച് 24ന് ഡയറക്ട് ഒടിടി റിലീസായാണ് സിനിമ 
പ്രദർശനത്തിന് എത്തിയത് ആവാസവ്യൂഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ക്രിഷാന്ദ്
സംവിധാനം ചെയ്ത സിനിമയാണ് പുരുഷ പ്രേതം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/purusha-pretham-
1-.jpg?resize=1202%2C628&ssl=1)

സോണിലൈവിൽ പ്രദർശനത്തിന് എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ
മൂവി ഗ്രൂപ്പിൽ സിനിമയെ കുറിച്ചുള്ള പോസ്റ്റ്് ശ്രദ്ദേയമാവുന്നത്. ഒരു പ്രേക്ഷകൻ എന്ന
നിലയിൽ എന്നെ തൃപ്തി പെടുത്താൻ പുരുഷ പ്രേതം സിനിമക്ക് സാധിച്ചില്ല എന്നത് എന്നെ ഏറെ
വേദനിപ്പിച്ചുവെന്നാണ് അഭിജിത്ത് ദേവ് ഓമന പ്രേക്ഷകൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/pretham6.jpg?resize
=1280%2C720&ssl=1)

”പുരുഷ പ്രേതം Male Ghotsപുരുഷ പ്രേതം ഞാനും കണ്ടിരുന്നു റിലീസ് ആയ ദിവസം സോഷ്യൽ മീഡിയ
എപ്പോ തുറന്നാലും ഇത് തന്നെ ടോപ്പിക്ക് അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റിൽ ആണ് പടം കണ്ടത്
പക്ഷെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ തൃപ്തി പെടുത്താൻ ആ സിനിമക്ക് സാധിച്ചില്ല എന്നത്
എന്നെ ഏറെ വേദനിപ്പിച്ചു കാരണം അത്രയും പോസിറ്റീവ് റിവ്യൂ കണ്ടതിനു ശേഷമാണ് ഞാൻ ആ സിനിമ
കണ്ടത് എന്ന് വച്ചു പാടം അട്ടർ ഫ്‌ലോപ്പ് എന്നല്ല ഞാൻ ഉദ്ദേശിച്ചത് എനിക്ക് ഈ സിനിമ
ഇഷ്ടപ്പെട്ടില്ല പക്ഷെ എടുത്ത് പറയേണ്ടത് അലക്‌സാണ്ടർ പ്രശാന്തിന്റെയും ജഗദീഷിന്റെയും
അഭിനയം വളരെ നന്നായിരുന്നു അതുപോലെ തന്നെ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ് അതിലും ഒരു വ്യത്യസ്ഥത
തോന്നി. അഭിപ്രായം തികച്ചു വ്യക്തിപരം” എന്നായിരുന്നു അഭിജിത്തിന്റെ പോസ്റ്റ്

 
