# വെറും ആറേ ആറ് മിനിറ്റ്, പൊടിച്ച കോടികളുടെ കണക്കിൽ ഞെട്ടി ഇന്ത്യൻ സിനിമ ലോകം; പുഷ്പ വേറെ ലെവലാകും

- Link: https://ml.b4blaze.com/film-news/pushpa-2-makers-spent-%e2%82%b960-crore-on-a-six-minute-scene
- Published: 2024-04-13T19:35:56+05:30
- Author: Ajay

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്ന പുഷ്പ 2: ദ റൂളിൻ്റെ റിലിസിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൈയ്യിൽ ത്രിശൂലവുമായി ഗുണ്ടകളെ ഇടിച്ചിടുന്ന പുഷ്പയാണ് ടീസറിൽ ഉണ്ടായിരുന്നത്.

സ്ത്രീവേഷത്തിലുള്ള സംഘടന രംഗമാണ് ടീസറിലുള്ളത്. എന്നാൽ, ഈ രം​ഗം മാത്രം ചിത്രീകരിക്കാൻ
വന്ന ചെലവാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള രംഗത്തിന് നിർമ്മാതാക്കൾ
60 കോടിയോളം രൂപ ചെലവാക്കിയെന്നാണ് വിവരം. ടീസറിൽ, അല്ലുവിൻ്റെ പുഷ്പ രാജ് നീല പട്ടു
സാരി ധരിച്ച് ബോഡി പെയിൻ്റ് ചെയ്ത് സ്ത്രീകളെപ്പോലെ ജുംകകൾ, മാലകൾ, വളകൾ, മൂക്കൂത്തി
എന്നിവ ധരിച്ച് സ്ത്രീകളെപ്പോലെ സംഘടനത്തിൽ ഏർപ്പെടുന്നതാണ് കാണിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Allu Arjun (@alluarjunonline)](https://www.instagram.com/p/C5fTuk2vxzx/?utm_source=ig_embed&utm_campaign=loading)

തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര എന്ന ആഘോഷത്തിലെ മാതംഗി വേഷത്തിലാണ് അല്ലു
എത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്യുക. 
മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്
ദേവിശ്രീ പ്രസാദാണ്. 2021 ഡിസംബർ 17ന് ആയിരുന്നു പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ്
ചെയ്തത്.
