# പച്ച സാരിയില്‍ രൂക്ഷ നോട്ടവുമായി ശ്രീവല്ലി!! രശ്മികയ്ക്ക് പിറന്നാള്‍ ആശംസയുമായി പുഷ്പ 2 ടീം

- Link: https://ml.b4blaze.com/film-news/pushpa-2-rashmika-poster-out
- Published: 2024-04-05T19:36:25+05:30
- Author: Anu

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ആദ്യഭാഗമായ‘
പുഷ്പ ദ റൈസ്’ വന്‍ ഹിറ്റായതോടെ രണ്ടാം ഭാഗത്തിന് പ്രതീക്ഷ കൂടുതലാണ്. പുഷ്പരാജായുള്ള
താരത്തിന്റെ പകര്‍ന്നാട്ടത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. 
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
  ഇപ്പോഴിതാ റിലീസിന് ഒരുങ്ങിയിരിക്കുന്ന
ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ഇന്ന് രശ്മികയുടെ പിറന്നാളാണ്.
താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.
ചിത്രത്തിലെ രശ്മികയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
പച്ച കളര്‍ സാരിയില്‍ ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന രശ്മികയാണ് പോസ്റ്ററിലുള്ളത്.
പുഷ്പ 2വിന്റെ ടീസര്‍ റിലീസ് അപ്‌ഡേറ്റും പോസ്റ്ററിലുണ്ട്. ഏപ്രില്‍ എട്ടിനാണ് ടീസര്‍
എത്തുന്നത്. അല്ലു അര്‍ജുന്റെ ജന്മദിന സ്‌പെഷ്യലായിട്ടാണ് ടീസര്‍ എത്തുന്നത്. 2024 
ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
