# അല്ലു അര്‍ജ്ജുന് പിറന്നാള്‍ സമ്മാനം!! പുഷ്പ 2 ടീസര്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/pushpa-2-teaser-out
- Published: 2024-04-08T15:00:44+05:30
- Author: Anu

തെന്നിന്ത്യന്‍ ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജ്ജുന്‍ ചിത്രമാണ്
പുഷ്പ: ദ റൂള്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരത്തിന് പിറന്നാള്‍ സമ്മാനമായി
ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാക്കളായ
മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള
ടീസറാണ് എത്തിയിരിക്കുന്നത്.

അല്ലുവിന്റെ അര്‍ദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗമാണ് ടീസറിലുള്ളത്. ഓഗസ്റ്റ്
15-നാണ്പുഷ്പ: ദ റൂള്‍ തിയ്യേറ്ററിലെത്തുന്നത്. അതേസമയം ടീസറില്‍ ഫഹദ് ഫാസിലിന്റെ സീന്‍
ഇല്ലാത്തത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
  ‘എല്ലാവരും എനിക്ക് നല്‍കിയ ജന്മദിനാശംസകള്‍ക്ക്
ഒരുപാട് നന്ദി. എന്റെ ഹൃദയം നിറഞ്ഞ നന്ദി സൂചകമായി ഈ ടീസര്‍ എടുത്തുകൊള്ളുക’, എന്ന്
അല്ലു ആരാധകരോട് പങ്കിടുകയും ചെയ്തു.

 താരത്തിന്റെ പിറന്നാള്‍ സ്‌പെഷ്യലായിട്ടാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍
തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്.
