# കൊലമാസാവാൻ അല്ലു അർജുൻ;പുഷ്പ 2വിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

- Link: https://ml.b4blaze.com/film-news/pushpa-2-uptates
- Published: 2022-09-28T13:32:56+05:30
- Author: Ajay

കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു അല്ലു അർജുൻ നായകനായെത്തിയ പുഷ്്പ. 
ചിത്രത്തിന്റെ ഐതിഹാസിക വിജയത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.
പുഷ്പ: ദി റൂൾ എന്നായിരുന്നു സിനിമയ്ക്ക നൽകിയ പേര്.അല്ലു അർജുന്റെ നായികയായി രശ്മിക
മന്ദാന തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pushpa.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗം എന്ന് ആരംഭിക്കും എന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
സിനിമ അടുത്തമാസം ആരംഭിക്കും എന്നാണ് പറയുന്നത്. അല്ലു അർജനും രശ്മിക മന്ദാനയും ആദ്യ
ഷെഡ്യൂളിൽ തന്നെ ജോയിൻ ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. രശ്മിക മന്ദാനയുടെ
ആദ്യ ഹിന്ദി ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pushpa-1.jpg?resize
=1280%2C720&ssl=1)

പുഷ്പയിൽ വില്ലാനായി എത്തിയത് മലയാളത്തിലെ യുവനടനായ ഫഹദ് ഫാസിൽ ആയിരുന്നു. പോലീസ് വേഷത്തിൽ
എത്തിയ ഫഹദിന്റെ ലുക്കും ഏറെ വ്യത്യസ്തമായിരുന്നു. പുഷ്പ 2വിലെ അല്ലു അർജന്റെ പുതിയ
ലുക്ക് അടുത്ത തന്നെ അപ്‌ഡേറ്റു ചെയ്യുമെന്ന വിശ്വാസത്തിലാണ് ആരാധകർ. കൂടാതെ ഏറെ പ്രതിക്ഷയോടെ
കാത്തിരിക്കുനന ചിത്രം കൂടിയാണ് പുഷ്പ 2
