# പുഷ്പ 2വിന്റെ വമ്പൻ അപ്ഡേറ്റ് നാളെയെത്തും!

- Link: https://ml.b4blaze.com/film-news/pushpa-2s-big-update-is-coming-tomorrow
- Published: 2023-04-04T21:37:08+05:30
- Author: Ajay

തെലുങ്കിലെ ഏറ്റവും ആവേശകരമായ സിനിമയാകാൻ പോവുകയാണ് പുഷ്പ 2. അതിന് കാരണം അതിന്റെ ആദ്യഭാഗമായ‘
പുഷ്പ: ദി റൂൾ’ വൻ വിജയമായതാണ് സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുമ്പോൾ മാസ്
സിനിമയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്
സിനിമപ്രേമികൾ.സുകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ അല്ലു അർജുനെ കൂടാതെ
ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും പ്രധാന താരങ്ങളാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/pushpa-2.jpg?resize
=1280%2C720&ssl=1)

പുഷ്പയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അടുത്ത ഷെഡ്യൂളുകൾ ശ്രീലങ്ക, തായ്ലൻഡ്
എന്നീ രാജ്യങ്ങളിലെ സമുദ്രങ്ങളിൽ നടക്കുമെന്ന് പറയപ്പെടുന്നു. അല്ലു അർജുന്റെ ജന്മദിനമായ
ഏപ്രിൽ 8 ന് ‘പുഷ്പ: ദി റൂൾ’ ന്റെ ആദ്യ പ്രമോ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന് നേരത്തെ
റിപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ്
നിർമ്മാതാക്കൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/pushpa.jpg?resize
=1280%2C720&ssl=1)

മൈത്രി മൂവിമേക്കേഴ്സ് പുഷ്പയുടെ ആവേശകരമായ പ്രഖ്യാപനം നാളെ രാവിലെ 11:07 ന് ഉണ്ടാകുമെന്നാണ്
ട്വീറ്റ് ചെയ്തിരിക്കുന്നത്. അപ്ഡേറ്റ് പുഷ്പ 2 ന്റെ പ്രമോയെ കുറിച്ചായിരുക്കുമോ അതെന്ന്
അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഒന്നാം ഭാഗത്തെക്കാൾ ഉയർന്ന ബജറ്റിലാണ് പുഷ്പ 2
ഒരുക്കുന്നത്. ആദ്യ ഭാഗത്തിന് ബോക്സ് ഓഫീസിൽ ലഭിച്ച വമ്പൻ കളക്ഷനാണ് ഇതിന് കാരണം.പുഷ്പ
2 വിന്റെ ഡിജിറ്റൽ അവകാശങ്ങൾക്കായി നെറ്റ്ഫ്‌ലിക്‌സ് 200 കോടിയോളം രൂപ വാഗ്ദാനം ചെയ്തതായി
വാർത്തകളുണ്ടായിരുന്നു.

 

> And it begins ❤️‍????❤️‍????[#PushpaTheRule](https://twitter.com/hashtag/PushpaTheRule?src=hash&ref_src=twsrc%5Etfw)
> Update tomorrow at 11:07 AM ????????
> Icon Star [@alluarjun](https://twitter.com/alluarjun?ref_src=twsrc%5Etfw) [@iamRashmika](https://twitter.com/iamRashmika?ref_src=twsrc%5Etfw)
> [@aryasukku](https://twitter.com/aryasukku?ref_src=twsrc%5Etfw) [@ThisIsDSP](https://twitter.com/ThisIsDSP?ref_src=twsrc%5Etfw)
> [@SukumarWritings](https://twitter.com/SukumarWritings?ref_src=twsrc%5Etfw) [@PushpaMovie](https://twitter.com/PushpaMovie?ref_src=twsrc%5Etfw)
> [pic.twitter.com/cyi4Osfleq](https://t.co/cyi4Osfleq)
> — Mythri Movie Makers (@MythriOfficial) [April 4, 2023](https://twitter.com/MythriOfficial/status/1643247363543420929?ref_src=twsrc%5Etfw)

 
