# പുഷ്പയുടെ രണ്ടാം ഭാഗത്തിന് വേണ്ടി താരങ്ങള്‍ ചെയ്തത് കണ്ടോ..? കുറച്ച് കടുത്തു പോയില്ലേ എന്ന് ആരാധകരും!!

- Link: https://ml.b4blaze.com/film-news/pushpa-movie-second-part
- Published: 2022-01-10T14:58:28+05:30
- Author: Rahul

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കോടികള്‍ വാരിക്കൂട്ടിയ സിനിമയായിരുന്നു അല്ലു 
അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടു 
എങ്കിലും പുഷ്പ ഇന്നും തരംഗമാണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഇന്ത്യയിലെ
ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോഡ് പുഷ്പ നേടിയിരുന്നു. അതും മാസ്റ്റര്‍
സ്‌പൈഡന്‍മാന്‍ എന്നീ സിനിമകളെ വെല്ലുന്ന ഓപ്പണിംഗ് ആയിരുന്നു ഇത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/pushpa-Review-Rating-
mirchi9-300x225.jpg?resize=875%2C656&ssl=1)

ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ തന്നെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍
അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട
ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. രണ്ടാം ഭാഗത്തിന് താരങ്ങള്‍
പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 
രണ്ടാം ഭാഗത്തിന് വേണ്ടി അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫല തുക കേട്ട് ഞെട്ടിയിരിക്കുകയാണ്
ആരാധകരും അല്ലു അര്‍ജുന്റെ പ്രതിഫലത്തില്‍ രണ്ട് കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതത്രെ.
ഇതോടെ 32 കോടിയായിരിക്കും അല്ലു ഈ സിനിമയ്ക്കായി വാങ്ങാന്‍ പോകുന്ന പ്രതിഫലം. നായിക
രശ്മിക മന്ദാന ഉയര്‍ത്തിയിരിക്കുന്നത് നിലവിലെ പ്രതിഫലത്തില്‍ നിന്നും 50 ശതമാനമാണ്
എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/pushpaa-300x169.
jpg?resize=943%2C531&ssl=1)

ഫെബ്രുവരിയോടെ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍
സുകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗിനിടെ രണ്ടാം ഭാഗത്തിന്റെ
ചില സീനുകള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ അതിപ്പോള്‍ ഉപയോഗപ്രദമല്ലെന്നും ആദ്യം 
മുതല്‍ ചിത്രീകരണം ആരംഭിക്കണമെന്നും സംവിധായകന്‍ പറഞ്ഞു. ഡിസംബറോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും
സുകുമാര്‍ അറിയിച്ചിരിക്കുകയാണ്.
