# കാത്തിരിപ്പ് കഴിഞ്ഞു, ദാ വന്ന പുഷ്പയിലെ ​ഗാനം; അല്ലു അർജുൻ ആരാധകർ ആവേശത്തിൽ

- Link: https://ml.b4blaze.com/film-news/pushpa-pushpa-lyrical-pushpa-2-the-rule-song
- Published: 2024-05-01T21:31:30+05:30
- Author: Ajay

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്ന പുഷ്പ 2: ദ റൂളിൻ്റെ റിലിസിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈയ്യിൽ ത്രിശൂലവുമായി
ഗുണ്ടകളെ ഇടിച്ചിടുന്ന പുഷ്പയാണ് ടീസറിൽ ഉണ്ടായിരുന്നത്.

പുഷ്പ 2: റൂള്‍ ഓഗസ്റ്റ് 15 ന് ആറ് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. സിനിമയിലെ ആദ്യ​
ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ
സംഗീത സംവിധാനം നിർവഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. 2021 ഡിസംബർ 17ന് ആയിരുന്നു പുഷ്പ:
ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്.
