# പടച്ചവന്‍ നിന്നെ പടച്ചപ്പോള്‍… വിനീത് ശ്രീനിവാസന്റെ മധുര ശബ്ദത്തില്‍ ‘ഖല്‍ബ്’ലെ ആദ്യ ഗാനം എത്തി!!!

- Link: https://ml.b4blaze.com/film-news/qalbee-movie-song-out
- Published: 2023-11-23T18:57:19+05:30
- Author: Anu

രഞ്ജിത്ത് സജീവ്, നസ്‌നീന്‍ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന‘
ഖല്‍ബ്’ലെ ആദ്യ ഗാനം പുറത്തിറങ്ങി. സാജിദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ മധുര ശബ്ദത്തില്‍ എത്തിയ പടച്ചവന്‍ നിന്നെ പടച്ചപ്പോള്‍… എന്ന്
തുടങ്ങുന്ന ഹൃദ്യമായ പ്രണയഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രണയയാര്‍ദ്രമായ ഒരു 
യാത്രയിലേക്കാണ് ഗാനം പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്.

വിമല്‍ നാസര്‍ സംഗീതം പകര്‍ന്ന ഗാനത്തിന് സുഹൈല്‍ കോയയാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്.
സംഗീതത്തിന് വളരെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ‘ഖല്‍ബ്’ല്‍ ഇരുപത്തി രണ്ടോളം ഗാനങ്ങളുണ്ട്.
ഇവയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ പ്രകാശ് അലക്‌സും സംഗീതസംവിധാനം പ്രകാശ് അലക്‌സ്, വിമല്‍
നാസര്‍, നിഹാല്‍ സാദിഖ് എന്നിവരുമാണ് നിര്‍ഹിക്കുന്നത്. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണവും
ചിത്രസംയോജനം അമല്‍ മനോജും കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും
സാജിദ് യഹ്യം സുഹൈല്‍ എം കോയയും ചേര്‍ന്നാണ് തയ്യാറാക്കിയത്.
  ഫ്രാഗ്‌നന്റെ നാച്വര്‍
ഫിലിം ക്രിയേഷന്‍സിനോടൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന‘
ഖല്‍ബ്’ല്‍ സിദ്ദിഖ്, ലെന, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്.
ഇവര്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേര്‍സായ കാര്‍ത്തിക്ക് ശങ്കര്‍, ഷെമീര്‍,
ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍ (കടല്‍ മച്ചാന്‍) എന്നിവരോടൊപ്പം
ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേല്‍, സരസ ബാലുശേരി, സുര്‍ജിത്ത്, ചാലി പാലാ,
സച്ചിന്‍ ശ്യാം, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: വിനയ് ബാബു, ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: പ്രകാശ്
അലക്‌സ്, സംഗീത സംവിധാനം: പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, ഗാനരചന:
സുഹൈല്‍ എം കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍:
അനീസ് നാടോടി, ആര്‍ട്ട്: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്:
നരസിംഹ സ്വാമി, ക്രിയേറ്റീവ് സപ്പോര്‍ട്ട്: സുനീഷ് വരനാട്, സാന്റോജോര്‍ജ്, ആനന്ദ് പി
എസ്, ജിതന്‍ വി സൗഭഗം, ദീപക് എസ് തച്ചേട്ട്, സ്റ്റണ്ട്: മാഫിയ ശശി, ഫൊണിക്‌സ് പ്രഭു,
രാജശേഖര്‍ മാസ്റ്റര്‍,

കോറിയോഗ്രഫി: അനഘ, റിഷ്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍:
ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേര്‍സ്: ഫൈസല്‍ ഷാ, ജിബി ദേവ്, റാസല്‍ കരീം,
ടിന്റൊ പി ദേവസ്യ, കരീം മേപ്പടി, രാഹുല്‍ അയാനി, മിക്‌സിംഗ്: അജിത്ത് ജോര്‍ജ്, എസ്.
എഫ്.എക്‌സ്: ദനുഷ് നയനാര്‍, വി.എഫ്.എക്‌സ്: കോകനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡിജിറ്റല്‍
മാര്‍ക്കറ്റിംങ്: സിനിമ പ്രാന്തന്‍, കാസ്റ്റിംഗ്: അബു വലയംകുളം, സ്റ്റില്‍സ്: വിഷ്ണു
എസ് രാജന്‍, ഡിഐ: ആക്ഷന്‍ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്: സജുമോന്‍ ആര്‍ ഡി, ടൈറ്റില്‍:
നിതീഷ് ഗോപന്‍, ഡിസൈന്‍സ്: മക്ഗഫിന്‍. പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്ത് എന്നിവരൊക്കെയാണ്
മറ്റ് അണിയറപ്രവര്‍ത്തകര്‍.
