# ആ സ്വഭാവത്തിന് നിന്നെ ആരെങ്കിലും പ്രേമിക്കുമോ…!! ക്വീന്‍ എലിസബത്ത് ടീസര്‍

- Link: https://ml.b4blaze.com/film-news/queen-elizabeth-movie-official-trailer
- Published: 2023-12-15T18:33:36+05:30
- Author: Anu

നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്
ക്വീന്‍ എലിസബത്ത്. അച്ചുവിന്റെ അമ്മയിലെ ഹിറ്റ് ജോഡികളെ വീണ്ടും സ്‌ക്രീനില്‍ കാണാനായ
സന്തോഷത്തിലാണ് ആരാധകലോകവും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍
എത്തിയിരിക്കുകയാണ്. ഡിസംബര്‍ 29 മുതല്‍ ‘ക്വീന്‍ എലിസബത്ത്’തിയേറ്ററുകളിലെത്തുകയാണ്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. കുടുംബ പ്രേക്ഷകരെ
ആകര്‍ഷിക്കുന്ന വിധത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടെയിനറാണ് ചിത്രം. ‘വെള്ളം’, ‘അപ്പന്‍’,‘
പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ
മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമാണ്
ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ ടി സത്യനാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
ചിത്രത്തില്‍ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി
ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,
പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍,
ചിത്രാ നായര്‍ എന്നിവരൊക്കെയാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം: ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, ഗാനരചയിതാക്കള്‍:
ഷിബു ചക്രവര്‍ത്തി, അന്‍വര്‍ അലി, സന്തോഷ് വര്‍മ്മ,ജോ പോള്‍, എഡിറ്റര്‍: അഖിലേഷ് മോഹന്‍,
ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം:
ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: 
ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പ്രൊമോ സ്റ്റില്‍സ്: ഷിജിന്‍
പി രാജ്, പോസ്റ്റര്‍ ഡിസൈന്‍: മനു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: വിഷ്ണു സുഗതന്‍, പിആര്‍ഒ:
ശബരി.

> [#QueenElizabeth](https://twitter.com/hashtag/QueenElizabeth?src=hash&ref_src=twsrc%5Etfw)
> Official Trailer Out Now !![https://t.co/hk559jXycM](https://t.co/hk559jXycM) 
> [pic.twitter.com/f3Mue9szEx](https://t.co/f3Mue9szEx)
> — Friday Matinee (@VRFridayMatinee) [December 15, 2023](https://twitter.com/VRFridayMatinee/status/1735628474658717987?ref_src=twsrc%5Etfw)
