# ഞാൻ സപറേറ്റഡ് ആയ വ്യക്തിയാണ്! എന്നിട്ടും  ഈ കാര്യത്തിൽ ഇന്നും വാർത്ത എത്താറുണ്ട്; രചന നാരായണൻകുട്ടി 

- Link: https://ml.b4blaze.com/film-news/rachana-narayanan-kutty-about-real-life
- Published: 2024-05-28T17:02:55+05:30
- Author: Suji

നടി എന്നതിലുപരിയായി നർത്തകി കൂടിയായ താരമാണ്  രചന നാരായണൻകുട്ടി,വിവാഹ മോചനത്തെക്കുറിച്ച്
ഒരു അഭിമുഖത്തിൽ നടി മുൻപ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്,
ഞാൻ സെപറേറ്റഡ് ആയ വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് പത്ത് വർഷമായി.  എന്നിട്ടും ഈ കാര്യത്തിൽ
ഇപ്പോളും വാർത്തകൾ എത്താറുണ്ട്,  അതിന് ശേഷമാണ് ഞാൻ അഭിനയിക്കാൻ വന്നതും. പത്ത് വർഷം
കഴിഞ്ഞിട്ടും വെറും പത്തൊൻപത് ദിവസത്തിനുള്ളിൽ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നൊക്കെ
ഇപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകൾ വരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/c3.jpg?resize=781%
2C441&ssl=1)

അതൊക്കെ കഴിഞ്ഞ് ഒരുപാട് കടമ്പകൾ കടന്ന് മുന്നോട്ട് വന്ന് പുതിയൊരു വേ ഓഫ് ലൈഫ് നോക്കുകയാണ്
ഞാൻ, ഏറ്റവും കൂടുതൽ  ഞാൻ വിഷമിച്ച സാഹചര്യം അതാണ്. അതൊക്കെ കഴിഞ്ഞു. ഇപ്പോൾ ഒരു കുഴപ്പവുമില്ല.
ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ലെന്നും  നടി  വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/d7.jpg?resize=646%
2C430&ssl=1)

നമുക്കെല്ലാം ലാലേട്ടനോടും മമ്മൂക്കയോടും ഇഷ്ടം തോന്നാനുള്ള കാരണം ചെറുപ്പം തൊട്ടേ
കണ്ട് അവർ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ്. അത് തന്നെയാണ് ഇപ്പോൾ എന്നോടും  എല്ലാവർക്കും
ഉള്ളത്. അതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആ ഇഷ്ടം താൻ മനസിൽ വെക്കുമെന്നും
രചന വ്യക്തമാക്കി
