# എല്ലാം നിറങ്ങളോടും സ്നേഹം പ്രത്യേകിച്ച് കറുപ്പിനോട്, രാമകൃഷ്ണനെ പിന്തുണച്ചുകൊണ്ട് ;രചന നാരായണൻ കുട്ടി 

- Link: https://ml.b4blaze.com/film-news/rachana-naraynan-kutty-support-in-v-l-ramakrishnan
- Published: 2024-03-23T11:17:44+05:30
- Author: Suji

ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ചു കൊണ്ട് നടി രചന നാരായണൻകുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ
സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടുമ്പോൾ
അവരെ പലരും തരം കിട്ടുമ്പോൾ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് ഇത്തരം ആക്ഷേപങ്ങളിലൂടെ
അവർ ലക്‌ഷ്യം വെക്കുന്നത് നടി പറയുന്നു, നിറങ്ങളോട് സ്നേഹം, കഴിഞ്ഞ ഒരു മാസമായി പ്രോഗ്രാം
സംബന്ധിച്ചു ആമേരിക്കയിൽ ആയതുകൊണ്ട് പല ആവശ്യങ്ങൾക്ക് പുറത്തുപോയി പല ആളുകളെയും കാണുന്നതുകൊണ്ടും,
പിന്നെ ഇവിടെയുള്ള സുഹൃത്തുക്കൾ ഷെയർ ചെയുന്നത് കൊണ്ട് പൊതുവെ നിറം മങ്ങിയവരോടുള്ള 
ഇവിടുത്തുകാരുടെ അവജ്ഞ കാണാനും കേൾക്കാനും ഇടയാവുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/rlv1.jpg?resize=
794%2C422&ssl=1)

ഇപ്പോൾ ഈ വർണ്ണ വിവേചനം ലോകമെമ്പാടും നടക്കുന്ന ഒരു വ്യവസ്ഥയാണ്, അതും കേരളത്തിലെ കലാകാരന്മാരുടെ
ഇടയിൽ, ഇതിങ്ങനെ പുകയുമ്പോൾ വല്ലാത്ത നിരാശ തോന്നും, കല കൊണ്ട് ഉദ്ദേശിക്കുന്നത് ജാതി,
വർണ്ണ വർഗ്ഗ വിവേചനത്തിൽ നിന്നൊരു മോചനം അതിൽ നിന്നും മറ്റു സാഹചര്യങ്ങളിൽ നിന്നും 
ഉടലെടുക്കുന്ന തമോ ഗുണങ്ങളെ അകറ്റുക എന്നതാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/rach1.jpeg?resize
=640%2C800&ssl=1)

ഈ ഉദ്ദേശ ശുദ്ധിയെ അകറ്റുന്ന ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ, പ്രിയപ്പെട്ട രാമകൃഷ്ണൻ
മാഷിന്റെ കലയും, അർപ്പണബോധവും ഇടിച്ചു താഴ്ത്തുന്ന ഈ രീതിൽ മറികടക്കുക തന്നെ ചെയ്‌യും.
അദ്ദേഹത്തെ ഇങ്ങനെ പറഞ്ഞ രീതി അദ്ദേഹത്തിന് നാളെ ഒരു അലങ്കാരമായി തന്നെ മാറും, മാഷിനോട്
നിറഞ്ഞ സ്നേഹവും ബഹുമാനവും എല്ലാ നിറങ്ങളോടും സ്നേഹം പ്രത്യേകിച്ചു കറുപ്പിനോട് രചന
നാരായൺ കുട്ടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/rachan1.jpeg?resize
=640%2C800&ssl=1)

 
